അടിച്ചതിൽ പ്രതികാരം; പിതാവിന് മകന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: അച്ഛൻ അടിച്ചതിന് പ്രതികാരം തീർത്ത് മകൻ. അച്ഛന്റെ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലയ്ക്ക് അടിക്കുകയായിരുന്നു. പോത്തൻകോട് മഞ്ഞുമല സ്വദേശിയും വൃക്ക രോഗിയായ പിതാവ് മകനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു.

ഇതിൽ വൈരാഗ്യം കൊണ്ട മകൻ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറുകയും വായിൽ തുണി തിരുകി ചുറ്റികപോലുള്ള ബലമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

തീരെ അവശ നിലയിലായ അച്ഛന്റെ വിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം ഉടൻ തന്നെ അച്ഛനെ ആശുപത്രിയിലേക്ക് മാറ്റി .   പോലീസ് സ്ഥലത്തെത്തിയതോടെ  സഹായത്തിന് വന്ന സുഹൃത്ത് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു.

മകൻ മുറിക്കകത്തു കയറി കതക് അടച്ച ആത്മഹത്യക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. പോലീസ് വാതിൽ തള്ളിത്തുറന്ന് അകത്തു കയറി കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും അപകട നില തരണം ചെയ്തു.  സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
[masterslider id="10"]

Related posts

Click Here to Follow Us