ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി: ഭൂമി സർവേ തുടങ്ങി, ഉപഗ്രഹ ടോപ്പോഗ്രാഫിക് പഠനം അടുത്തത്

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി അടുത്തിടെ ഭൂമി സർവേ ആരംഭിച്ചിരുന്നു.

കോലാറിനും ചെന്നൈയ്ക്കും ഇടയിലുള്ള ഭൂമി സർവേയാണ് കമ്പനി പൂർത്തിയാക്കിയത്. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങൾ തമ്മിലുള്ള ഏരിയൽ സർവേ ഇതേ കമ്പനി ഉടൻ ആരംഭിക്കും.

സർവേകൾ പൂർത്തിയാക്കിയ ശേഷം ബുള്ളറ്റിൻ ട്രെയിൻ പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) കമ്പനി തയ്യാറാക്കും.

നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) വിവിധ അതിവേഗ ഇടനാഴികൾക്കായി ബുള്ളറ്റ്പ ട്രെയിൻ പഠനം ആരംഭിച്ചതിന് ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് മൈസൂരു-ബെംഗളൂരു-ചെന്നൈ തമ്മിലുള്ള അതിവേഗ റെയിൽ ഇടനാഴിക്ക് ആദ്യ അനുമതി ലഭിച്ചത്.

  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി

നിലവിൽ, ചെന്നൈയ്ക്കും മൈസൂരുവിനുമിടയിൽ ബെംഗളൂരു വഴിയുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേ ഭാരത് എക്‌സ്‌പ്രസാണ്, ഇത് 435 കിലോമീറ്റർ ദൂരം പിന്നിടാൻ 4:30 മണിക്കൂർ എടുക്കും.

അതേസമയം ബുള്ളറ്റ് ട്രെയിൻ എത്തിയാൽ 435 കിലോമീറ്റർ ദൂരം പിന്നിടാൻ 1:10 മണിക്കൂർ മാത്രമേ എടുക്കുവെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിപിആർ റിപ്പോർട്ടിൽ രണ്ട് നഗരങ്ങൾക്കുമിടയിലുള്ള ഏകീകൃത റൈഡർഷിപ്പിന്റെ ഡാറ്റ അടങ്ങിയിരിക്കും.

  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു

ബെംഗളൂരു-ചെന്നൈ ഹൈവേകൾക്കിടയിലുള്ള ടോൾ പ്ലാസകളിൽ നിന്നുള്ള ട്രാഫിക് ഡാറ്റയും അതേ കാലയളവിൽ റെയിൽ, വിമാന യാത്രകളിൽ നിന്നുള്ള റൈഡർ ഡാറ്റയും ഇതിൽ ഉൾപ്പെടും.

ബെംഗളൂരു-മൈസൂരു-ചെന്നൈ റൂട്ട് ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണ്, നിരവധി കമ്പനികൾ ഈ റീച്ചുകളിൽ സ്ഥിതിചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ ജനങ്ങൾക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
[masterslider id="10"]

Related posts

Click Here to Follow Us