റെയില്‍വെ ട്രാക്കില്‍ റീൽസ് എടുത്ത അമ്മയ്ക്കും മകൾക്കും കിട്ടിയത് ‘എട്ടിന്റെ പണി’

ആഗ്ര: റീല്‍സിന് ലൈക്ക് കൂട്ടാൻ എന്തു സാഹസികത ചെയ്യാനും മടിക്കാത്തവരുണ്ട്.

തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുകയാണ് ഇവരുടെ ലക്ഷ്യം.

ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച് റീല്‍സ് എടുത്ത ഒരു അമ്മക്കും മകള്‍ക്കും കിട്ടിയത് എട്ടിന്‍റെ പണിയാണ്.

വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.

ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ‘അബ് തേരേ ബിൻ ഹം ഭീ ജീ ലെംഗേ’ എന്ന ഗാനം ആലപിച്ച് പാളത്തിലൂടെ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയിലുള്ളത്.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. യുട്യൂബര്‍ മീന സിംഗ് എന്ന യുവതിയുടെതാണ് വീഡിയോ.

യുട്യൂബില്‍ 47,000ത്തിലധികം സബ്സ്ക്രൈബേഴ്സ് ഇവര്‍ക്കുണ്ട്.

ട്രാക്കിൽ നിന്നുള്ള വീഡിയോയ്‌ക്കൊപ്പം, റെയിൽവേ പരിസരത്ത് നിന്നുള്ള കുറച്ച് വീഡിയോകളും മീനയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts