ഇനി ഇവിടെവന്ന്‍ അധികം ഉപദേശം വേണ്ട;യോഗി ആദിത്യനാഥ് നോട് സിദ്ധരാമയ്യ.

ബെംഗളൂരു: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലടക്കം തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുന്ന യോഗി ആദിത്യനാഥിന് കര്‍ണാടക മുഖ്യമന്ത്രി സദ്ധരാമയ്യയുടെ ഉപദേശം. കര്‍ണാടകത്തില്‍ വന്ന് വികസനത്തെക്കുറിച്ച്  ഉപദേശം നല്‍കുന്ന സമയം കുറക്കണമെന്നാണ് സിദ്ധരാമയ്യ യോഗിയോട് ആവശ്യപ്പെട്ടത്.

യുപിയില്‍ ചരിത്ര വിജയം നേടിയ സമാജ് വാദി പാര്‍ട്ടിയേയും ബിഎസ്പിയേയും അദ്ദേഹം അഭിനന്ദിച്ചു. ബിജെപി ഇതര കക്ഷികളുടെ ഐക്യം കാത്ത് സൂക്ഷിക്കണം. ബിജെപിക്ക് അപമാനകരമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ

വികസന ഉപദേശം നല്‍കുന്നതിനായി യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ ചെലവഴിക്കുന്ന സമയം കുറക്കണമെന്നും അദ്ദേഹംപറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് ഇതിനോടകം രണ്ടു തവണ കര്‍ണാടകത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

സന്ദര്‍ശന വേളയില്‍ ഇരുനേതാക്കളും യുപിയിലേയും കര്‍ണാടകയിലേയും വികസനവും ഭരണവും സംബന്ധിച്ച് വാക്‌പോരിലേര്‍പ്പെടാറുണ്ട്. യുപി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുക്കും യോഗി ആദിത്യനാഥിനുമേറ്റ തിരച്ചടി കര്‍ണാടകയിലും പ്രചാരണായുധമാക്കാനിരിക്കുകയാണ് സിദ്ധരാമയ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us