അവിവാഹിതർക്ക് പ്രതിമാസം 2750 രൂപ പെൻഷൻ പദ്ധതിയുമായി ഹരിയാന 

ഛണ്ഡീഗഡ്: അവിവാഹിതർക്കും ഭാര്യയോ ഭർത്താവോ മരിച്ചവർക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നൽകാൻ ഹരിയാന സർക്കാർ.

വാർഷിക വരുമാനം 1.8 ലക്ഷത്തിന് താഴെയുള്ള 45നും 60നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് പെൻഷൻ ലഭിക്കുക.

ഇതേ പ്രായപരിധിയിൽപെട്ട വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയാത്ത വിഭാര്യർക്കും വിധവകൾക്കും ഈ പെൻഷന് അർഹതയുണ്ട്.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

അടുത്ത മാസം മുതൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

വിവാഹിതരല്ലാത്ത സ്ത്രീക്കും പുരുഷനുമുള്ള വ്യക്തിഗത ആവശ്യങ്ങൾക്ക് സർക്കാറിൽനിന്നുള്ള ഈ പ്രതിമാസ പെൻഷൻ ഒരു സഹായമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ പെൻഷൻ പദ്ധതിക്കായി 240 കോടി രൂപയാണ് സംസ്ഥാന സർക്കാർ അധികമായി വഹിക്കുന്നത്.

പെൻഷന് അർഹത ലഭിക്കുന്ന പ്രസ്തുത വരുമാനത്തിലും പ്രായപരിധിയിലുമുള്ള വിവാഹിതരാകാത്ത 56000 പേരും, വിഭാര്യരും വിധവകളുമായി 5687 പേരും സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts