മോദി സർക്കാരിന്റെ ഒൻപതാം വാർഷികം, രാജ്യത്ത് ഒരു മാസം നീളുന്ന പരിപാടികൾ

ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി.

എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച്‌ ജൂണ്‍ 30നാണ് അവസാനിക്കുന്നത്.

ക്യാമ്പയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും. മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ 396 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ കേന്ദ്രമന്ത്രിയോ പാര്‍ട്ടിയുടെ ദേശീയ നേതാക്കളോ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കും.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളും റാലിയിലൂടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ബി ജെ പിയുടെ മുഖ്യമന്ത്രിമാ‌ര്‍, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവര്‍ക്കും റാലിയിലും പൊതുയോഗങ്ങളിലും ക്ഷണമുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലെയും 250 കുടുംബങ്ങള്‍ ഉള്‍പ്പെടെ ഒരു ലക്ഷം കുടുംബങ്ങളുമായി നേതാക്കള്‍ സംവദിക്കും. കായികരംഗത്തുള്ളവര്‍, കലാകാരന്മാര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, പട്ടാളക്കാര്‍ എന്നിവരുടെ കുടുംബങ്ങളും സന്ദര്‍ശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts