വ്യത്യസ്തനാം ഈ ബാര്‍ബറെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…!

കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാര്‍ബര്‍ ബാലനെ വര്‍ണിച്ച് എഴുതിയ ഗാനം മലയാളികളുടെ ഇടയില്‍ ഏറെ ജനപ്രീതി നേടിയിരുന്നു. അത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോയ ഒരു ബാര്‍ബറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം.

സ്വന്തമായി മുടി വെട്ടാന്‍ നോക്കിയിട്ടുള്ളവര്‍ക്കറിയാം അതിന്‍റെ ബുദ്ധിമുട്ട്. അല്‍പസ്വല്‍പം മിനുക്കു പണികള്‍ പലരും നടത്താറുണ്ടെങ്കിലും പ്രൊഫഷണല്‍ രീതിയില്‍ സ്വന്തം മുടി വെട്ടാന്‍ ശ്രമിച്ചാല്‍ മുട്ടന്‍ പണിയാകും കിട്ടുക. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ മുടിവെട്ടുകാരന്‍ അതിവേഗതയില്‍ സ്വന്തം മുടി വെട്ടുന്നത് കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് എല്ലാവരും. വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്ന വരികള്‍ ഇയാള്‍ക്കാകും ഏറ്റവും അനുയോജ്യമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

തന്‍റെ മാമനില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് സ്വന്തമായി മുടി വെട്ടല്‍ പരീക്ഷിച്ചതെന്ന് ബാര്‍ബര്‍ വീഡിയോയില്‍ പറയുന്നുണ്ട്. കൈവഴക്കം വരുന്നതിന് അല്‍പം ബുദ്ധിമുട്ടിയെന്നും പിന്നീട് എളുപ്പമായെന്നും ഇയാള്‍ പറയുന്നു. പതിനൊന്ന് വര്‍ഷമായി സ്വന്തമായുള്ള ഈ മുടി വെട്ട് പരീക്ഷണം തുടങ്ങിയിട്ടെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

 വ്യത്യസ്തനായ ഈ ബാര്‍ബര്‍ ആരാണെന്ന് അറിയില്ലെങ്കിലും ഇദ്ദേഹത്തിന്‍റെ ഈ മിടുക്കിന് കയ്യടി നല്‍കാതെ വയ്യെന്ന് സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts