വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണം:സിദ്ധാരമയ്യ

മൈസൂരു: ദേശീയ തലത്തിൽ മതനിരപേക്ഷ കക്ഷികൾ കൈകോർത്ത് വർഗീയ കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലം കർണാടക ഫലത്തെ ബാധിക്കില്ലെന്നും അദ്ദേഹം മൈസൂരുവിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശിക കക്ഷികളുമായി ബിജെപി രൂപീകരിച്ച സഖ്യമാണ് ത്രിപുരയിൽ വിജയത്തിനു വഴിയൊരുക്കിയത്. എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വിഭാഗീയത സൃഷിടിക്കുന്ന ബിജെപിയെ കർണാടകയിലെ വോട്ടർമാർ തള്ളുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ജനതാദൾ എസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) തമ്മിലുള്ള സഖ്യം കോൺഗ്രസിന് വെല്ലുവിളിയാകില്ല. ബിജെപിയെ പരാജയപ്പെടുത്തുക എന്നതു മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി ഇന്നു ഡൽഹിക്കു പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു മേഖലയിൽ 21 മുതൽ 25 വരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനാശീർവാദ യാത്ര നടത്തും. 25ന് മൈസൂരുവിൽ പൊതുജന റാലി സംഘടിപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts