ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടു; പ്രഭാസ് ചികിത്സയ്ക്കായി വിദേശത്തേക്ക്

തെന്നിന്ത്യയിലും ബോളിവുഡിലുമുള്ള ആരാധകരെ ആശങ്കയിലാക്കി പ്രഭാസിന്റെ ആരോ​ഗ്യത്തേക്കുറിച്ചുള്ള വാർത്തകൾ. ഏറെ ആരാധകരുള്ള താരമായ പ്രഭാസിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റേതായി പുതിയ ചിത്രങ്ങൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെയാണ് ആരാധകരെ ആശങ്കയിലാക്കിക്കൊണ്ട് താരത്തിന്റെ ആരോ​ഗ്യം മോശമായതായതായുള്ള വാർത്തകൾ പ്രചരിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളാണ് താരം പല സിനിമകളുടേയും ഷൂട്ടിങ് തിരക്കിലാണ്. ഇടവേളയില്ലാതെയുള്ള സിനിമ ചിത്രീകരണം നടന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പ്രഭാസിന്റെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തി. പ്രഭാസിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഇപ്പോൾ തുടര്‍ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. താരത്തിന്റെ അസുഖത്തേക്കുറിച്ച് മറ്റൊന്നും വ്യക്തതയില്ല.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

ഷൂട്ടിങ്ങിന് ഇടവേളയെടുത്ത് താരം ആരോ​ഗ്യം ശ്രദ്ധിക്കാനുള്ള തയാറെടുപ്പില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പ്രഭാസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.സലാര്‍, ആദിപുരുഷ്, പ്രൊജക്ട് കെ എന്നിങ്ങനെ വമ്പന്‍ പ്രോജക്ടുകളാണ് തെലുഗു നടന്‍ പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts