ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ 

ബെംഗളൂരു : ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച്‌ 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.

ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടം. ജര്‍മ്മന്‍ ചാന്‍സലറുടെ ബംഗളൂരു സന്ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

അപകടം നടന്നയുടൻ നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. അപകടത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ ശിവകുമാറിനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts