പാർക്കിങ്ങിനെ ചൊല്ലി തർക്കം, 2 പേർ കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ ശിവരാത്രി ആഘോഷ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരത്തിനിടെ പാർക്കിംഗിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് 2 പേരുടെ മരണത്തിൽ.

എഞ്ചിനീയറിങ് ബിരുദധാരിയായ ഭാരത് കുമാർ, പ്രീ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി പ്രതീക് എന്നിവരാണ് നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

കാർ പാർക്ക് ചെയ്യാൻ എത്തിയ നാലംഗ സംഘത്തെ സംഘാടകരും കളിക്കാരും ചേർന്ന് തടഞ്ഞതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കം അക്രമത്തിലേക്ക് എത്തുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts