അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസിൽ 6 വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളുരു: സ്‌കിറ്റിലൂടെ അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കോളജ് പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റില്‍ പരിപാടി അവതരിപ്പിച്ചയാള്‍ അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് അംബേദ്കറെയും ദളിതരെയും അപമാനിക്കുന്നത്. ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കറെ ബിയര്‍ അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചത്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ കളിയാക്കുകയും ഇവര്‍ ചെയ്തു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം കനക്കുകയും ദളിത് സംഘടനകള്‍ പോലീസിനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കിറ്റ് അവതരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്‌കിറ്റ് വന്‍ വിവാദമായതോടെ കുട്ടികളെ സര്‍വകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts