ഉമ്മൻചാണ്ടിയെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഇന്ന് മാറ്റിയേക്കും

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന്  ബെംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിത്തുടങ്ങിയെന്നും അണുബാധയിൽ കുറവുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

അണുബാധ നിയന്ത്രണവിധേയമായതിനാൽ അദ്ദേഹത്തിനെ കാൻസറിന്റെ തുടർചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയർലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാൻസർ ചികിത്സ പൂർത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us