മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: നീലഗിരിയില്‍ മലയാളി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കൂടല്ലൂരിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റില്‍ വാച്ചര്‍ ആയി ജോലി നോക്കിയിരുന്ന നൗഷാദ് ആണ് കൊല്ലപ്പെട്ടത്.

കാട്ടാനയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന ജമാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമ്പിളിമല സ്വദേശികളായ നൗഷാദും ജമാലും ശനിയാഴ്ച വൈകിട്ട് ഓ വാലിയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലൂടെ നടക്കുമ്പോഴായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. മുതുമലയില്‍ നിന്നിറങ്ങിയ ബാലകൃഷ്ണന്‍ എന്ന കാട്ടാനയാണ് ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന പ്രദേശമാണ് ഓവേലി. കഴിഞ്ഞയാഴ്ച ശിവനന്ദി എന്ന തൊഴിലാളി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി
  ബെംഗളൂരുവിൽ മാലിന്യം ഇനി വെറുതെ കളയാം എന്ന് കരുതേണ്ട; നാലായി തരംതിരിച്ചില്ലെങ്കിൽ പണികിട്ടും! പുതിയ 'എസ്.ഡബ്ല്യു.എം' ചട്ടങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us