ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക “പ്രിയ വാര്യര്‍” സുപ്രീം കോടതിയെ സമീപിച്ചു.

കൊച്ചി : തന്‍റെ മൗലികാവകാശം ലംഘിക്കുന്ന പരാതി നല്‍കിയെന്നാരോപിച്ച് ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പ്രിയ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ചിത്രത്തിലെ ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കേസിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

  ജസ്‍ലിയയുടെ മരണം: അപകടം നടന്ന് ഏഴാം ദിവസം പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ

ചിത്രത്തിലെ വൈറലായ മാണിക്യ മലരായ പൂവി… എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിക്കുമേല്‍ തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us