അതിർത്തി തർക്കം, സംസ്ഥാനങ്ങൾക്കിടയിലെ 300 ലധികം ബസുകൾ സർവീസ് നിർത്തി

ബെംഗളൂരു:കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘം അംഗങ്ങൾ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങൾ എഴുതിച്ചേർത്തു.

  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;

കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം ഉണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും തർക്കവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ നടത്തി. മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ അടുത്തയാഴ്‌ച സർവകക്ഷിയോഗം ചേരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
[masterslider id="10"]

Related posts