ആകാശ എയർ പ്രതിദിന സർവീസുകൾ ഉയർത്തുന്നു

ബെംഗളൂരു: ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു.

ബെംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക. ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്.

ഞങ്ങളുടെ പത്താമത്തെ ലക്ഷ്യസ്ഥാനമായി ഈസ്റ്റ് കോസ്റ്റിന്റെ രത്നമായ വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനുമിടയിൽ പ്രതിദിന ഫ്ലൈറ്റുകൾ ആസ്വദിക്കൂ. ഇപ്പോൾ തന്നെ http://akasaair.com വെബ്സൈറ്റിൽ ബുക്ക് ചെയ്യുക എന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ, ആകാശ എയർ രണ്ട് പ്രതിദിന സർവീസുകൾ ആരംഭിക്കും. ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതൽ രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതൽ ആരംഭിക്കും.

ഈ പുതിയ സേവനങ്ങൾ ബെംഗളൂരുവിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂനെ, വിശാഖപട്ടണം എന്നിവയോടൊപ്പം എട്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാൻ ആകാശത്തെ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. 10 ലൊക്കേഷനുകളിൽ എട്ടെണ്ണം ബെംഗളൂരുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആകാശ എയർ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ദിവസേന രണ്ടുതവണ ബെംഗളൂരു-വിശാഖപട്ടണം വഴിയുള്ള സർവീസുകൾ ആരംഭിക്കുന്നത് ഞങ്ങളുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിന് സഹായകമാകും എന്ന് ആകാശ എയറിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. ഉയർന്ന ഡിമാൻഡുള്ള ബെംഗളൂരു-അഹമ്മദാബാദിലും സർവീസുകൾ കൂട്ടിച്ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ ആക്ഷ വളർച്ചയുടെ പടവുകൾ തണ്ടുകയാണെന്ന് പ്രവീൺ അയ്യർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts