യുവതി ചെരുപ്പൂരി അടിച്ചു, യുവതിയുടെ ഭർത്താവിനെ കൊന്ന് ആക്രമി സംഘത്തിന്റെ പ്രതികാരം

death murder

ബെംഗളൂരു: യുവതി ചെരുപ്പൂരി അടിച്ചതിന്റെ ദേഷ്യത്തിൽ യുവതിയുടെ ഭർത്താവിനെ അക്രമി സംഘം കൊലപ്പെടുത്തി.

കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. കൊണ്ടപ്പ ലെഔട്ടിൽ താമസിക്കുന്ന ചന്ദ്രശേഖർ ആണ് മരിച്ചത്. വീടിന്റെ ടെറസിൽ നിൽക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്നെത്തിയ അക്രമി സംഘമാണ് കൊലപ്പെടുത്തിയത്.

തന്നെ ശല്യം ചെയ്തതിന് ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചത്. ഇതിനു പിന്നാലെയായിരുന്നു കൊല. 

  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?

കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പേടിഹട്ടി ഗ്രാമത്തിൽ നിന്ന് ആറ് മാസം മുമ്പാണ് ബെംഗളുരുവിലേക്ക് താമസം മാറിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയും സംഘവും തമ്മിലുള്ള പ്രശ്‌നം പോലീസ് സ്റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കിയ ശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാൻ യുവതിയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി അടിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts