ഐ പി എൽ 2023 ലേലം ബെംഗളൂരുവിൽ

ബെംഗളൂരു: ഐപിഎൽ 2023  ലേക്കുള്ള ലേലം ഡിസംബര്‍ 16 ന് ബെംഗളൂരുവിൽ നടക്കുമെന്ന് റിപ്പോർട്ട്‌. സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍ നടക്കുക.

ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബര്‍ 15 നകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവയ്‌ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല് പേര്‍ ഐസിസിയുടെ മുഴുവന്‍ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാള്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള താരവും ആവണം.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

സോണ്‍ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികള്‍ നല്‍കുക. ഇത് എങ്ങനെ വേണമെന്നതില്‍ തീരുമാനം ആയിട്ടില്ല. നിലവില്‍ പുരുഷ ഫ്രാഞ്ചൈസികള്‍ ഉള്ള മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ബെംഗളൂരു, ഡല്‍ഹി, ചെന്നൈ, ലക്‌നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts