ബെംഗളൂരുവിൽ മഴ കനക്കാൻ സാധ്യത; സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.

ബെംഗളൂരു, ചിക്കമംഗളൂരു, മൈസൂരു, ചാമരാജനഗർ, ഹാസൻ, കുടക്, ശിവമോഗ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചിരുന്നു. എന്നിരുന്നാലും, വടക്കൻ കർണാടകയിലെ പ്രദേശങ്ങളിൽ മഴ കുറയുമെന്ന് ഐഎംഡി അറിയിച്ചു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

അന്തരീക്ഷം മേഘാവൃതമായതിനാൽ ബെംഗളൂരുവിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പൂർ, ബംഗളൂരു റൂറൽ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ മധ്യമേഖലയായ ചിത്രദുർഗ, ദാവൻഗരെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts