വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കം

കണ്ണൂര്‍: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദേശം നൽകി. മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലാണ് നിർദേശം. കാപ്പ ചുമത്താൻ കണ്ണൂർ ജില്ലാ കളക്ടറോട് പൊലീസ് അനുമതി തേടിയിട്ടുണ്ട്. പോലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും കണക്കിലെടുത്ത് ഫർസീൻ മജീദിനെ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

അതിനാൽ ഫർസീൻ മജീദിനെ എത്രയും വേഗം നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്. ശുപാർശ കളക്ടർ അംഗീകരിച്ച് അന്തിമ അംഗീകാരം നൽകുന്ന സമിതിക്ക് അയയ്ക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us