കർണാടക ആർടിസി കൂടുതൽ ബസ് ഡിപ്പോകളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു∙ കർണാടക ആർടിസി കൂടുതൽ ബസ് ഡിപ്പോകളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ബസ് കഴുകുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സംവിധാനമാണ് ആരംഭിക്കുന്നത്. കർണാടകയിലെ 80 ബസ് ഡിപ്പോകളിൽ 24 എണ്ണത്തിൽ മാത്രമാണ് ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

ബാക്കിയുള്ള ഡിപ്പോകളിൽ കൂടി പ്ലാന്റ് സ്ഥാപിക്കുന്നതോടെ പ്രതിദിനം 14 ലക്ഷം ലീറ്റർ വെള്ളം ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രതിദിനം ബസ് കഴുകുന്നതിന് മാത്രം 17.50 ലക്ഷം ലീറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത്. ഒരു ബസ് കഴുകാൻ ചുരുങ്ങിയത് 200 ലീറ്റർ വെള്ളം വേണം. ഒരു പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയാണ് കുറഞ്ഞ ചെലവ്. 20000 ലീറ്റർ സംഭരണശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എസ്.ആർ. ഉമാശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
[masterslider id="10"]

Related posts

Click Here to Follow Us