ബെംഗളൂരു ∙ കേരളത്തിലെ വാഹനപണിമുടക്കിനെ തുടർന്നു ബെംഗളൂരുവിൽനിന്നു കേരള ആർടിസിയുടെ ഇന്നത്തെയും നാളത്തെയും മൂന്നു വീതം പകൽ സർവീസുകൾ റദ്ദാക്കി. രാവിലെ ഏഴിനുള്ള ബത്തേരി ഡീലക്സ്, എട്ടിനും 10.30നുമുള്ള കോഴിക്കോട് സൂപ്പർഫാസ്റ്റ് സർവീസുകളാണ് ഇന്നു റദ്ദാക്കിയത്. മറ്റുള്ള എല്ലാ സർവീസുകളും പതിവ് പോലെ. ഇന്നത്തെ പണിമുടക്കിനു പിന്നാലെ നാളെ മഹാദായി പ്രശ്നത്തിൽ കർണാടക ബന്ദും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളത്തെ തിരുവനന്തപുരം സർവീസുകൾ റദ്ദാക്കിയത്. ഉച്ചയ്ക്ക് ഒന്ന്, 2.15, 3.30 സമയങ്ങളിൽ പുറപ്പെടുന്ന മൂന്നു സ്കാനിയ സർവീസുകളാണിവ.
വൈകിട്ട് 5.30നുള്ള സേലം വഴിയുള്ള തിരുവനന്തപുരം സ്കാനിയ പതിവ് പോലെ സർവീസ് നടത്തും. റദ്ദാക്കിയ മൂന്ന് സർവീസുകളിലും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചുനൽകും. ഓൺലൈൻ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് എസ്എംഎസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. കേരള ആർടിസിക്കു വേണ്ടി സ്കാനിയ കമ്പനി വാടക കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതാണു മൂന്നു തിരുവനന്തപുരം സർവീസുകളും.
പണിമുടക്കും ബന്ദും കാരണം സർവീസ് നടത്താൻ കഴിയില്ലെന്നു കാണിച്ചു കമ്പനി പ്രതിനിധികൾ കേരള ആർടിസി എംഡിക്കു കത്ത് നൽകിയിരുന്നു. പണിമുടക്ക് മൂലം സ്കാനിയ സർവീസുകൾക്കു തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കുള്ള ഇന്നത്തെ സർവീസും നടത്താനാകില്ല. റിപ്പബ്ലിക് അവധി തിരക്ക് പ്രമാണിച്ച് കേരള ആർടിസി നാളെ 11 സ്പെഷൽ ബസുകളാണ് ബെംഗളൂരുവിൽ നിന്ന് ഓടിക്കുന്നത്. പതിവ് സർവീസുകളിലെയും സ്പെഷൽ ബസുകളിലെയും ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
[masterslider id="10"]
Related