ഒന്നാംക്ലാസുകാരന് പുതിയ ചെരിപ്പ് വാങ്ങി നല്‍കി വി.ഡി.സതീശന്‍ 

പറവൂര്‍: തന്‍റെ ചെരിപ്പുകൾ വെള്ളത്തിൽ പോയതായിരുന്നു ജയപ്രസാദിന്‍റെ ഏറ്റവും വലിയ ദുരിതം. എളന്തിക്കര ഗവ.എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുശലം ചോദിച്ചു. ചെരുപ്പ് നഷ്ടപ്പെട്ട വിവരം കുട്ടി സതീശനോട് പറഞ്ഞു. ക്യാമ്പ് നടക്കുന്ന അതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജയപ്രസാദ്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

ഒരു പുതിയ ജോഡി ചെരിപ്പ് വാങ്ങാമെന്ന് സതീശൻ ഉറപ്പ് നൽകിയപ്പോൾ ജയപ്രസാദ് പറഞ്ഞു, എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം. അതിനെന്താ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി. സതീശന്‍ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും പോയി ചെരിപ്പ് വാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
[masterslider id="10"]

Related posts