മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയിൽ; ഇവരുടെ സുഹൃത്തായ മലയാളി യുവതി കസ്റ്റഡിയില്‍

രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആന്‍ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യു.എസിലെ കാലിഫോർണിയയിൽ ആണ് സംഭവം. ഒരേ ഫ്ലാറ്റിലാണ് മൂവരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. ഫ്ലാറ്റിലെ മുറിയിൽ വച്ച് ആനിനെ കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

Read More

ലാൽബാഗിന്റെ ശില്പി ഗുസ്താവ് ക്രൂംബിഗലിന്റെ കല്ലറ തകർത്ത നിലയിൽ;

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന്റെ രൂപകല്പനയിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ് ഗുസ്താവ് ക്രൂംബിഗലിന്റെ കല്ലറ തകർത്ത നിലയിൽ കണ്ടെത്തി. ഹൊസൂർ റോഡ് സെമിത്തേരിയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കല്ലറയിലെ സ്മാരകശിലയാണ് (Headstone) ക്രൂരമായി തകർക്കപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കല്ലറ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് പൈതൃക സംരക്ഷകർ രംഗത്തെത്തി. സെമിത്തേരിയിലെ ഗേറ്റ് 1, പ്ലോട്ട് 6, റോ 7, ഗ്രേവ് 6 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന കല്ലറ തകർത്തത് നഗരത്തിന്റെ സാംസ്കാരിക പൈതൃകത്തിന് സംഭവിച്ച വലിയൊരു നഷ്ടമാണെന്ന്…

Read More

കാലവർഷം ചതിച്ചു; എൽ നിനോ തിരിച്ചടിയായി: ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, പൊള്ളലേറ്റ് സാധാരണക്കാർ

ബെംഗളൂരു: എൽ നിനോ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം കനത്ത തിരിച്ചടിയായതോടെ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പച്ചക്കറി വില കുതിച്ചുയരുന്നു. മഴയുടെ കുറവു മൂലം വിളവെടുപ്പിൽ വൻ ഇടിവ് സംഭവിച്ചതാണ് വിപണിയിൽ വിലവർദ്ധനവിന് കാരണമായത്. കർഷകർ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ, സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റ് ചോരുന്ന സ്ഥിതിയാണുള്ളത്. ഇരട്ടിയായി പച്ചക്കറി വില; വിപണിയിൽ ആളെണ്ണവും വാങ്ങലും കുറഞ്ഞു മുമ്പ് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ ഉണ്ടായിരുന്ന സാധാരണ പച്ചക്കറികൾക്ക് ഇപ്പോൾ 60 മുതൽ 80 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ഉള്ളി…

Read More

‘ടോക്സിക്’ പ്രചാരണങ്ങൾക്ക് നിയന്ത്രണം; റിവ്യൂ ചെയ്തവർക്ക് ലീഗൽ നോട്ടീസ് ?, വിധിയിൽ വ്യക്തത വരുത്തി ഹൈകോടതി

അവഹേളനപരമായ പ്രചാരണങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക് ‘റോക്കിംഗ് സ്റ്റാർ’ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിനെതിരെ നടക്കുന്ന വ്യാജവും അപകീർത്തികരവുമായ ഓൺലൈൻ പ്രചാരണങ്ങൾക്ക് വിലക്കേർപ്പെടുത്തി ബെംഗളൂരു സിവിൽ കോടതി. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിലാണ് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഓഗസ്റ്റ് 22-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും എതിരെയുമാണ് ഉത്തരവ്. പ്രാഥമിക തെളിവുകൾ നിർമ്മാതാക്കൾക്ക്…

Read More

ആരും പരിഭ്രാന്തരാകരുത്, എല്ലാവരെയും സുരക്ഷിതരായി തിരിച്ചെത്തിക്കും”: നേപ്പാൾ പ്രളയത്തിൽ കർശന നടപടിയുമായി സർക്കാർ

ബെംഗളൂരു: നേപ്പാൾ – ടിബറ്റ് അതിർത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കർണാടക സ്വദേശികളായ നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമായി വിവരശേഖരണം ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരിതബാധിതർ, അവരുടെ ബന്ധുക്കൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ അടിയന്തരമായി വിവരങ്ങൾ ഗൂഗിൾ ഫോം വഴി ലഭ്യമാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം, നേപ്പാളിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികളുമായി ചേർന്ന് രക്ഷാപ്രവർത്തനവും ഒഴിപ്പിക്കൽ നടപടികളും ഏകോപിപ്പിക്കും. അടിയന്തര സഹായങ്ങൾക്കായി 1070, 080-22253707 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.…

Read More

സംസ്ഥാനത്ത് പാചക എണ്ണയുടെ വിൽപ്പന നിരോധിക്കുന്നു ? വിപണിയെ ഞെട്ടിക്കുന്ന തീരുമാനവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്!

Oilബെംഗളൂരു: മായം കലർന്ന പാചക എണ്ണ മാഫിയയ്‌ക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിപണിയിൽ പാക്കറ്റിലല്ലാതെ തുറന്ന് (ലൂസ്) വിൽക്കുന്ന പാചക എണ്ണയുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ അറിയിച്ചു. തുറന്ന എണ്ണയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്താനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.…

Read More

ബെംഗളൂരുവിൽ അർദ്ധരാത്രി വെടിവെപ്പ്

ബെംഗളൂരു: നഗരത്തിലെ ബന്ദേപാളയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പൊതുജനങ്ങളിൽ ഭീതി പരത്തി മാരകായുധങ്ങളുമായി സഞ്ചരിച്ച പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു. സൊമസുന്ദരപാളയ ഭാഗത്ത് അർദ്ധരാത്രി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് സീഷൻ എന്ന പ്രതിയെ കാലിന് വെടിയേറ്റ നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ചgggGgun പുലർച്ചെ 12.50-ഓടെയാണ് സംഭവം. സോമസുന്ദരപാളയ പ്രദേശത്ത് ഒരാൾ ബൈക്കിൽ മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയിൽ കറങ്ങിനടക്കുന്നതായി ബന്ദേപാളയ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പി.എസ്.ഐ സച്ചിന്റെയും കോൺസ്റ്റബിൾ സന്ദീപ് കാംബ്ലെയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തടഞ്ഞുനിർത്തി അറസ്റ്റ്…

Read More

സെന്റ് മേരീസ് ബസിലിക്ക പെരുന്നാൾ: ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗങ്ങൾ അറിയാം

ബെംഗളൂരു: ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാൾ, കൊടിയേറ്റ്, പ്രദക്ഷിണം എന്നിവയോടനുബന്ധിച്ച് വെള്ളിയാഴ്ച ശിവാജിനഗറിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. പ്രദക്ഷിണം സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. ശിവാജി സർക്കിൾ – ജ്യോതി കഫേ ജംഗ്ഷൻ, ബോവ്രിംഗ് ഹോസ്പിറ്റൽ ജംഗ്ഷൻ – സെലക്ട് ജംഗ്ഷൻ, ക്വാഡ്രന്റ് സർക്കിൾ – ആർ.എം.എസ് ജംഗ്ഷൻ, ബാംബൂ ബസാർ – സുന്നി സർക്കിൾ, സുന്നി…

Read More

മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

ബെംഗളൂരു: ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിഷാംശമുള്ള ഡാറ്റുറ പഴങ്ങളും വിത്തുകളും വിറ്റഴിച്ച സംഭവത്തിൽ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ-മരുന്ന് ഭരണ വകുപ്പ്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നീ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളുടെ ഭക്ഷ്യ ലൈസൻസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്ന വിഷാംശമുള്ള ഡാറ്റുറ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഓൺലൈനിൽ വിൽക്കുന്നതായി കണ്ടെത്തിയത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമ്പനി പ്രതിനിധികളോട്…

Read More

ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും!

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (BCCC) പരിധിയിലെ ശാന്തിനഗർ ഡിവിഷനിൽ വീടുവീടാന്തരമുള്ള മാലിന്യശേഖരണ വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമായി. മാലിന്യശേഖരണത്തിന് ഉപയോഗിക്കുന്ന 138 ഓട്ടോ ടിപ്പർ വാഹനങ്ങളിലാണ് ആദ്യഘട്ടത്തിൽ ജി.പി.എസ് ഉപകരണങ്ങൾ ഘടിപ്പിക്കുന്നത്. വാഹനങ്ങളുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുക, നിശ്ചിത വഴികളിലൂടെ തന്നെയാണ് വാഹനങ്ങൾ സർവീസ് നടത്തുന്നതെന്ന് ഉറപ്പുവരുത്തുക, മാലിന്യശേഖരണം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ബി.സി.സി.സി അധികൃതർ അറിയിച്ചു. ഇന്റൽ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…

Read More