നഗരത്തിലെ കുരുക്ക് കുറയും; പ്രതീക്ഷയുടെ വാതില്‍ തുറന്ന്‌ ബെംഗളൂരു വ്യവസായ ഇടനാഴി; 60 മീറ്റര്‍ പാതയില്‍ കുതിക്കാം

ബെംഗളൂരു: അതിവേഗം വളരുന്ന ഭാവിയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളളതാണ് നിര്‍ദിഷ്ഠ വ്യവസായ ഇടനാഴി (ബിസിവസ് കോറിഡോര്‍) നഗരത്തെ ഭാഗികമായി ചുറ്റി പ്രാന്തപ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന പാതയിലൂടെ ഗതാഗതം വഴിതിരിച്ച് വിട്ട് നഗരമധ്യത്തിലുളള റോഡുകളിലെ കുരുക്ക് കുറയ്ക്കും.

നമ്മ മെട്രോ മൂന്നാംഘട്ടം, സബേര്‍ബന്‍ റെയില്‍ ഉള്‍പ്പെടെയുളള ഭഭാവിയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുമായി സംയോജിച്ച് മള്‍ട്ടിമോഡല്‍ ഗതാഗത ശ്യംഗഖലയാണ വ്യവസായ ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് 40% കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭ ംഅനുമതി ലഭിച്ച 117 കിലോമാറ്റര്‍ പാതയ്ക്ക് 27000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

  മന്ത്രി സമീർ അഹമ്മദ് ഖാന്റെ വീട്ടിൽ കോടികളുടെ മോഷണം: ബന്ധുവും പങ്കാളിയും പിടിയിൽ

വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാന്തങ്ങളിലേക്കുളള നഗരവികസനം വ്യാപിപ്പിക്കാന്‍ സഹായിക്കും. നഗരത്തിന് പുറത്തേക്ക് രാജ്യത്തിനകത്തെയും പുറത്തേയും വന്ഡകിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് വഴി പുതിയ സാമ്പത്തിക അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. ഇടനാഴി കയന്ന് പോകുന്ന സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മോഖലയിലും വളര്‍ച്ചയുണ്ടാകും.

സ്ഥലം വിട്ട് നല്‍കുന്നതിന് മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

60 മീറ്റര്‍ പാതയില്‍ കുതിക്കാം

  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു

60 മീറ്ററായിരിക്കും റോഡിന്റെ വീതി. മുന്‍പ് 100 മീറ്ററാക്കിയാണ് നിഷ്ചയിച്ചിരുന്നത്. എന്നാല്‍ പാതയുടെ ഇരുവശങ്ങളില്‍ വാണിജ്യ വികസനവും, മെട്രോ, സബേര്‍ബന്‍ റെയില്‍ എന്നിവയുമായുളള കൂടിച്ചേരലും കണക്കിലെടുത്ത് വീതി കുറച്ച് നിശ്ചയിക്കുകയായിരുന്നു. 8 വരിയുളള പ്രധാന പാതയും ഇരുവശത്തും 9 മീറ്റര്‍ വീതിയുളള സര്‍വ്വീസ് റഓഡുകളും നടപ്പാതയും ഉണ്ടാകും, ബെംഗളൂരു വികസന അതോറിട്ടിയാണ് നിര്‍മ്മാണ മേല്‍നോട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us