കത്തി വീശി ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി 

ബെംഗളൂരു: ആളുകള്‍ക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് കാലില്‍ വെടിവച്ച്‌ വീഴ്ത്തി. കലബുർഗിയിലാണ് സംഭവം.

ബ്രഹ്മപുര പോലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മാര്‍ക്കറ്റില്‍ പച്ചക്കറി, പഴം കച്ചവടക്കാരനായ ഫസല്‍ ഭഗവാന്‍ എന്നയാളാണ് കത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ആളുകള്‍ പോലീസിനെ വിവരമറിയിച്ചതോടെ സബ് ഇന്‍സ്പെക്ടര്‍ വഹീദ് കോത്ത്‍വാളും സംഘവും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കാന്‍ പല തവണ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനു നേരെയും ഇയാള്‍ കത്തി വീശി ഭീഷണി മുഴക്കി.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തുടര്‍ന്ന് ആളുകളെ കത്തി വീശി ആക്രമിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് പോലീസ് ഇയാള്‍ക്ക് നേരെ നിറയൊഴിച്ചത്. രണ്ട് തവണയാണ് പോലീസ് വെടിവച്ചത്. ഇയാളുടെ കാലില്‍ ആണ് വെടി കൊണ്ടത് . തുടര്‍ന്ന് റോഡില്‍ വീണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്തിനാണ് ഇയാള്‍ കത്തി വീശി അക്രമാസക്തനായതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു . പരിക്കേറ്റ ഇയാളെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു . നിലവിൽ ഇയാൾ ചികിത്സയിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts