ബെംഗളൂരു: സംസ്ഥാനത്തെ ഹോർട്ടികൾച്ചർ വകുപ്പ് നഗരത്തിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ പാർക്കിനുള്ളിൽ കാറുകളോ ഇരുചക്രവാഹനങ്ങളോ ഉപയോഗിക്കുന്നത് നിരോധിക്കുന്ന പുതിയ നിയമം നടപ്പാക്കി. സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടെയുള്ള പൊതു വാഹനങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. പാർക്കിനുള്ളിലെ കാർബൺ കുറയ്ക്കുകയും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
പാർക്കിനുള്ളിലെ വായു മലിനീകരണം നിയന്ത്രിക്കാനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഈ സംരംഭം നടപ്പിലാക്കിയിരുന്നു. ഉദ്യോഗസ്‌ഥർക്കും ജീവനക്കാർക്കും ബദൽ ഗതാഗത മാർഗമായി ഹോർട്ടികൾച്ചർ വിഭാഗം സൈക്കിളുകൾ അവതരിപ്പിച്ചതായി പ്രമുഖ മദ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിപ്പാർട്ട്‌മെന്റ് 30-ലധികം സൈക്കിളുകൾ നൽകിയിട്ടുണ്ട്, ഡിപ്പാർട്ട്‌മെന്റിനുള്ളിലെ 15 ഡിവിഷനുകളിൽ രണ്ടെണ്ണം വീതം പാർക്ക് ചെയ്തിട്ടുമുണ്ട്, ഇതിൽ 4 സൈക്കിളുകൾ വനിതാ ഓഫീസർമാർക്കായി നീക്കിവച്ചതാണ്. പ്രായമായ ജീവനക്കാർക്കും ചവിട്ടാൻ കഴിയാത്തവർക്കും ഇലക്ട്രിക് സൈക്കിളുകളും വാങ്ങിയിട്ടുണ്ട്.
ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 11 ദിവസത്തെ റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം ജനുവരി 20 ന് ആരംഭിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായായിരുന്നു ഈ നീക്കം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ಇಂದು ಬೆಂಗಳೂರಿನ ಲಾಲ್ ಬಾಗ್ ಗಾಜಿನ ಮನೆಯಲ್ಲಿ ಆಯೋಜಿಸಿದ್ದ ಬೆಂಗಳೂರು ನಗರದ ಇತಿಹಾಸ ವಿಷಯಾಧಾರಿತ ಗಣರಾಜ್ಯೋತ್ಸವ ಫಲಪುಷ್ಪ ಪ್ರದರ್ಶನ -2023ನ್ನು ಉದ್ಘಾಟಿಸಿ, ಮಾತನಾಡಿದೆನು. pic.twitter.com/8vdo8hJKMi
— Basavaraj S Bommai (Modi Ka Parivar) (@BSBommai) January 20, 2023