പി.കെ.കാളന്‍ പുരസ്‌കാരം ചെറുവയല്‍ രാമന്

തിരുവനന്തപുരം: ‘നെല്ലച്ചൻ’ എന്നറിയപ്പെടുന്ന ചെറുവയൽ രാമന് പി.കെ.കാളന്‍ പുരസ്കാരം ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. കേരള ഫോക്‌ലോര്‍ അക്കാദമി മുൻ ചെയർമാനും ഗദ്ദിക കലാകാരനുമായ പരേതനായ പി.കെ.കാളന്റെ സ്മരണാർത്ഥം നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക്‌ലോര്‍ പഠനം, ഫോക്‌ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് പുരസ്കാരം നൽകുന്നത്.

സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോർജ്, ഡോ. കെ.പി.മോഹനന്‍, ഡോ. കെ.എം.അനില്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിൽ ചെറുവയൽ രാമന് അവാർഡ് നൽകും. സാംസ്കാരിക വകുപ്പ് നിയോഗിച്ച വിദഗ്ദ്ധർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. കാർഷികരംഗത്ത് പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലിൽ നടന്ന ലോക കാർഷിക സെമിനാർ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നടന്ന സെമിനാറുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ ജിനോം സേവിയര്‍ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts