കോവിഡ് കേസുകൾ വർദ്ധിക്കുന്നു; മാസ്‌ക് നിയമ ലംഘനങ്ങൾക്ക് പിഴ ശക്തമാക്കാൻ ഒരുങ്ങി കർണാടക

ബെംഗളൂരു : സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കാൻ തുടങ്ങിയതോടെ മാസ്ക് നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. കർണാടകയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കോവിഡ്-19-നെക്കുറിച്ചുള്ള സാങ്കേതിക ഉപദേശക സമിതി (ടിഎസി) ശുപാർശ ചെയ്തിട്ടുണ്ട്, ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.

സംസ്ഥാനത്തെ കോവിഡ് -19 കേസുകളുടെ ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിനം 500 മുതൽ 700 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തെ ആകെ സജീവമായ കേസുകളിൽ (4,288), 95% കേസുകളും (4,088) ബെംഗളൂരുവിലാണ്. നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 33 ആയി. പിഴയ്‌ക്കൊപ്പം മാസ്‌ക് നിയമം ഇവിടെ ആദ്യം നടപ്പാക്കാനാണ് സാധ്യത. 2021 ലെ പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ, മാസ്ക് നിയമം ലംഘിക്കുന്നവർക്ക് സംസ്ഥാന സർക്കാർ 250 രൂപ പിഴ ചുമത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts