വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എല്ലാ മാസവും 15 ദിവസം വനത്തിൽ തങ്ങണം; മുഖ്യമന്ത്രി

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച ജില്ലാ ഫോറസ്റ്റ് ഓഫീസർമാർ മുതൽ പ്രിൻസിപ്പൽ സെക്രട്ടറി വരെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോട് മാസത്തിൽ 15 ദിവസം വനത്തിൽ തങ്ങാൻ ആവശ്യപ്പെട്ടു.

കർണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു

“മുതിർന്ന ഉദ്യോഗസ്ഥർ ബെംഗളൂരുവിലാണ്. നിങ്ങൾ നിങ്ങളുടെ ഓഫീസുകളിൽ നിന്ന് പുറത്തിറങ്ങുന്നില്ല. വനങ്ങളിലേക്ക് പോകുക, മാസത്തിൽ 15 ദിവസം അവിടെ താമസിക്കുക. ഇത് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ മനോവീര്യം വർദ്ധിപ്പിക്കും. കാടുകൾ സംരക്ഷിക്കുന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർ ഏർപ്പെട്ടിരിക്കുന്നുവെന്ന സന്ദേശം ഇതിലൂടെ ലഭിക്കും,” ബൊമ്മൈ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us