മുൽബാഗലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

POLICE

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായതിനെ തുടർന്ന് കോലാർ ജില്ലയിലെ മുൽബാഗലിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി മുൽബാഗൽ ടൗണിലെ ശ്രീരാമ ശോഭ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നേരിയ ചൂരൽ പ്രയോഗവും നടത്തി.

  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

മുൾബഗലിൽ നിന്ന് ആവണി ഭാഗത്തേക്ക് പോകുകയായിരുന്ന ജാഥയ്ക്ക് നേരെ ചില അക്രമികൾ കല്ലെറിയുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീയിടുകയും ചെയ്തു. താമസിയാതെ, രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വാക്ക് തർക്കമുണ്ടായി, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് നേരിയ ലാത്തിച്ചാർജ്ജും നടത്തി.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us