ബെംഗളൂരു : പല കോളേജുകളിലും സിലബസ് പൂർത്തിയാകാത്തതിനാൽ ഡിഗ്രി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ കർണാടക സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് (വിസി) ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.
പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ വിസിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജി കുമാർ നായിക് എഴുതിയ കത്തിൽ പറഞ്ഞു.
മൂന്നാം തരംഗത്തിനിടെ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഷേധവും കാരണം കോളേജുകൾ അടച്ചതിനാൽ സമയപരിധിക്കുള്ളിൽ സിലബസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ചില സർവകലാശാലകൾ സെമസ്റ്റർ പരീക്ഷകളുടെ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല കോളേജുകളിലും സിലബസ് ഇനിയും പൂർത്തീകരിക്കാനുണ്ട്.
അതിനാൽ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി പരീക്ഷകൾ ഒരു മാസത്തേക്ക് മാറ്റിവയ്ക്കാൻ കത്തിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജി കുമാർ നായിക് ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.