തമിഴ്നാട്ടിൽ കർണാടക സർക്കാരിനെതിരെ പ്രതിഷേധം; ത്രിവര്‍ണ ഹിജാബ് ധരിച്ച് സ്ത്രീകളും പെണ്‍കുട്ടികളും

ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിൽ വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്.

അതേസമയം കർണാടകയിൽ രണ്ട് സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയത്തിന്റെ പേരിൽ വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ പരീക്ഷ എഴുതിച്ചില്ല. കോടാഗുവിൽ 30 വിദ്യാര്‍ത്ഥിനികളെ ആണ് പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേതുടർന്ന് ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു.

ഞങ്ങൾക്ക് പരീക്ഷ എഴുതേണ്ട ഹിജാബ് ധരിച്ചാൽ മതിയെന്നാണ് വിദ്യാർത്ഥികളുടെ വാദം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts