രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ട് വെറുങ്ങലിച്ചു നില്‍ക്കുന്ന കേരള മനസാക്ഷിയുടെ മുന്നില്‍ ചോദ്യശരങ്ങള്‍ ഉതിര്‍ത്ത് കൊണ്ട് ഒരു ഹ്രസ്വചിത്രം “ഉടുമ്പ്”

കൊന്നവരും, കൊല്ലിച്ചവരും,കൊല്ലാൻ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഷിജിത്ത് കല്ല്യാടൻ സംവിധാനം ചെയ്‍ത 12 മിനുറ്റ് ദൈർഘ്യമുള്ള ഉടുമ്പ്. ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്‍ട്രീയത്തിന്റെ പശ്ചാത്തലമാണ് കഥ.

സൗഹൃദം എത്രമേൽ പ്രിയപ്പെട്ടതാണന്നും അതിന് മുറിഞ്ഞ് പോകുമ്പോൾ സംഭവിക്കുന്നതെന്താണെന്നും വരച്ചിടുന്നുണ്ട്സിനിമ.  ഉടുമ്പ് ബാലന്റെയും, മകന്റെയും ജീവിതവും, ഇടയ്‍ക്ക്നടക്കുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം.
കണ്ണൂരിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സിനിമയിൽ. അക്രമമാണ് രാഷ്‍ട്രീയമെന്ന ബോധത്തിനിടയിൽ ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രം. നല്ല ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ചതിൽ
അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അതെ, ഉടുമ്പ് മനസ്സിനെ കൊളുത്തി വലിക്കുന്ന, പിടിവിടാതെ ഒപ്പം കൂട്ടുന്ന സിനിമ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും, എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് തരുൺ സുധാകരനാണ്. സുർജിത് പുരോഹിത്, രാധാകൃഷ്ണൻ തലച്ചങ്ങാട്, മനോഹരൻ
വെള്ളിലോട്, മുരളി വായാട്ട്, മധു വായാട്ട്, രാമകൃഷ്‍ണൻ പഴശ്ശി, വിഷ്‍ണു എ വി, എസ് കെ ഷാൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഹ്രസ്വ ചിത്രം താഴെ കാണാം..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts