കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്നു കാസർകോട്ടേയ്ക്കു പുതിയ രണ്ടു ബസ് സർവീസ്.

ബെംഗളൂരു ∙ കേരള ആർടിസിക്കു ബെംഗളൂരുവിൽനിന്നു കാസർകോട്ടേയ്ക്കു പുതിയ രണ്ടു ബസ് സർവീസ്. മൈസൂരു, മടിക്കേരി, സുള്ള്യ വഴിയുള്ള എക്സ്പ്രസ് സർവീസുകളുടെ പെർമിറ്റും സമയക്രമവും തയാറായതായും ബസുകൾ കാസർകോട് ഡിപ്പോയ്ക്കു കൈമാറിയതായും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഈ രണ്ടു ബസുകളുടെയും സർവീസ് ഉടൻ തുടങ്ങും

കർണാടകയും കേരളവും തമ്മിലുള്ള പുതിയ സംസ്ഥാനാന്തര കരാർ അനുസരിച്ച് കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ നാല് എക്സ്പ്രസ് ബസുകളും ഈ മാസം സർവീസ് തുടങ്ങും. ഇതോടെ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി പ്രതിദിന സർവീസുകളുടെ എണ്ണം അമ്പതു കടക്കും. കർണാടക ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും കുത്തകയായ ബെംഗളൂരു–കാസർകോട് റൂട്ടിൽ കേരള ആർടിസിക്ക് ഒരു സർവീസ് മാത്രമേയുള്ളു.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന ബസിൽ വളരെ കുറച്ചു യാത്രക്കാരേ ഉണ്ടാകാറുള്ളു. യാത്രാസമയവും ദൂരവും കൂടുതലുള്ള മംഗളൂരു വഴിയാണ് ബസ് കാസർകോട് എത്തുന്നത് എന്നതാണ് കാരണം. കർണാടക ആർടിസിക്ക് എക്സിക്യൂട്ടീസ്, എസി, സ്ലീപ്പർ ബസുകൾ ഉൾപ്പെടെ ദിവസേന നാലു സർവീസുകളാണ് കാസർകോട്ടേക്കുള്ളത്.

മൈസൂരു‍, സുള്ള്യ വഴി പോകുന്ന ഈ ബസുകളെയാണ് ബെംഗളൂരു മലയാളികൾ കൂടുതലായി ആശ്രയിക്കുന്നത്. ഇതേ റൂട്ടിൽ പുതിയ സർവീസ് തുടങ്ങുന്നതു കേരള ആർടിസിക്കും നേട്ടമാകും. കാസർകോട് നിന്നു ബെംഗളൂരുവിലേക്കു കേരള ആർടിസി ക്കും നേട്ടമാകും. കാസർകോട് നിന്നു ബെംഗളൂരുവിലേക്കു കേരള ആർടിസി എസി സർവീസ് തുടങ്ങിയേക്കുമെന്ന് അഭ്യൂമുണ്ടെങ്കിലും അധികൃതർ ഇതു സ്ഥിരീകരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
[masterslider id="10"]

Related posts