പിഞ്ചുകുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്‌ത യുവാവിനെ ഹെൽമെറ്റില്ലാത്തതിന്റെ പേരിൽ വയർലെസ്സ് കൊണ്ട് തലക്ക് അടിച്ചു വീഴ്ത്തി.തലപൊട്ടിയ യുവാവുംകുഞ്ഞും നടുറോഡിൽ.ആളുകൂടിയപ്പോൾ പോലീസുകാരനെ സുരക്ഷിതമാക്കി മറ്റു പോലീസുകാർ.സംഭവം സേനക്ക് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം:ഇന്നലെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ മാതാവിനുള്ള പണവുമായി ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവിന്റെ തല പോലീസുകാരന്‍ വയര്‍ലസ് സെറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചത്. അഞ്ചുകല്ലുംമൂട് തിരുമുല്ലവാരം ഹെര്‍ക്കുലീസ് വീട്ടില്‍ സന്തോഷി(34)നാണു ഗുരുതരപരുക്കേറ്റത്. തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതിനേത്തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ആശ്രാമത്തെ ഹോമിയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ മാതാവ് കൈയിലുള്ള പണം തികയാത്തതിനേത്തുടര്‍ന്നു സന്തോഷിനെ വിളിക്കുകയായിരുന്നു. അധ്യാപികയായ ഭാര്യ ജോലിക്കു പോയതിനാല്‍ രണ്ടു വയസുള്ള കുട്ടിയേയും കൂട്ടി ബൈക്കിലാണു സന്തോഷ് ആശുപത്രിയിലേക്കു തിരിച്ചത്. ആശ്രാമത്തെ ലിങ്ക് റോഡില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍നിന്നു പ്രത്യക്ഷപ്പെട്ട…

Read More

ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും പണി കിട്ടി ,അഴിമതി ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്

മൂവാറ്റുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പീരുമേട്ടില്‍ ഹോപ്പ് പ്ലാന്റേഷന് ഭൂമി പതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയിലാണ് അന്വേഷണം.കഴിഞ്ഞ സർക്കാർ അവസാന കാലത്തെടുത്ത തീരുമാനം വിവാദമായതോടെ പിൻവലിച്ചിരുന്നു. ഉമ്മന്‍‌ചാണ്ടിയും അടൂര്‍ പ്രകാശുമടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണം. റവന്യൂ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷൻ എം.ഡി പവൻ പോടാർ എന്നിവരും അന്വേഷണത്തിന് വിധേയരാകും. ഇടുക്കി പീരുമേട് താലൂക്കിലെ ഏലപ്പാറ, പീരുമേട് വില്ലേജുകളിലെ 1000 ഏക്കർ മിച്ചഭൂമിയിൽ നിന്ന്…

Read More

13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍

13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ‘ടോറന്റ് നിങ്ങളെ എല്ലായ്പ്പോഴും സ്നേഹിക്കും, വിട’ എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്കായി ടോറന്റ് അവസാനമായി നല്‍കിയ സന്ദേശം. ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാസെര്‍ച്ച്‌ എന്‍ജിനായ torrents.eu 2003ലാണ് സ്ഥാപിതമായത്. പ്രതിദിനം പത്ത് ലക്ഷം സന്ദര്‍ശകരാണ് ഉള്ളത്. കുറച്ചുകാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു. വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു. സെര്‍ച്ച്‌ ചെയ്യലും സാധ്യമായിരുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍…

Read More

ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍; പ്രാര്‍ഥിക്കണമെന്ന് താരം

ട്യൂമര്‍ വന്ന് അതിനെ അതിജീവിച്ച്‌ തിരിച്ചെത്തിയതാണ് സീരിയല്‍ നടി ശരണ്യ. ഇപ്പോള്‍ വീണ്ടും ശരണ്യയ്ക്ക് ട്യൂമര്‍ വില്ലനായിരിക്കുകയാണ്. തലയിലാണ് ട്യൂമര്‍ വന്നതെന്ന് ശരണ്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ശരണ്യയുടെ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. നേരത്തെ വന്ന ട്യൂമര്‍ രണ്ട് ഘട്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.മലയാളം, തമിഴ്, തെലുങ്ക് സീരിയലുകളില്‍ അഭിനയിക്കുന്ന ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More

കശ്മീരില്‍ സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സംഘര്‍ഷത്തെതുടര്‍ന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു.29 ദിവസമായി കര്‍ഫ്യൂ തുടരുന്ന ചെനാബ് താഴ്വരയിലും പിര്‍ പഞ്ചാല്‍ പ്രവിശ്യയിലുമാണ് പ്രതിഷേധക്കാരും സൈന്യവും ഏറ്റുമുട്ടിയത്.  

Read More

ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡാരെന്‍ സമി രാജിവച്ചു

വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഡാരെന്‍ സമി രാജിവച്ചു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദേശം അനുസരിച്ചാണ് രാജിയെന്ന് വീഡിയോ സന്ദേശത്തില്‍ സമി വ്യക്തമാക്കി. എന്നാല്‍ ട്വന്റി-20, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിക്കല്‍ ഉടനെയില്ലെന്നും സമി പറഞ്ഞു.

Read More

സ്വാതന്ത്ര്യ ദിന അവധിക്കായുള്ള അഞ്ച് സ്പെഷൽ ബസുകളുടെ സമയവും റൂട്ടും കേരള ആർടിസി പ്രഖ്യാപിച്ചു.

ബെംഗളൂരു : സ്വാതന്ത്ര്യ ദിന അവധിക്ക് കേരളത്തിലേക്കുള്ള സ്പെഷൽ ബസുകളുടെ കൂട്ടും സമയവും പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്ക്  രണ്ട് സർവീസും കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കും ഓരോരോ സർവ്വീസുമാണ് കേരള ആർ ടീ സി പ്രഖ്യാപിച്ചത്. എല്ലാ സ്പെഷൽ ബസുകളും മൈസൂർ റോഡിലേ സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നാണ് പുറപ്പെടുന്നത്. ആഗസ്റ്റ് 12 ന് ആണ് എല്ലാ ബസുകളും പുറപ്പെടുന്നത്. ബസ് പുറപ്പെടുന്ന സമയവും റൂട്ടും: രാത്രി 8.30 : തലശ്ശേരി സൂപ്പർഫാസ്റ്റ് (മൈസൂ രു, വിരാജ് പേട്ട് വഴി) രാത്രി 8.30 : കോഴിക്കോട് സൂപ്പർഫാസ്റ്റ് (മൈസുരു,…

Read More

ട്രക്ക് സമരം;പാലക്കാട് വരെ ഇന്ധനം മുടങ്ങും.

കൊച്ചി: രണ്ടാം ദിവസവും ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ നിന്നും ലോഡ് എടുക്കുന്നതില്‍ നിന്നും ട്രക്ക് ഉടമകളും തൊഴിലാളികളും വിട്ടു നിന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകള്‍ സമരം ചെയ്യുകയാണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല. പുതിയ ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ബഹിഷ്‌കരണസമരം നടത്തുന്നത്. ദിവസേന അറുനൂറിലധികം ലോഡുകളാണ് പ്ലാന്റില്‍ നിന്നും…

Read More

ലാൽബാഗിൽ സ്വാതന്ത്ര്യ ദിന പുഷ്പമേള ഇന്നു മുതൽ..

ബെംഗളുരു: ലാൽ ബാഗിലെ  സ്വാതന്ത്ര്യ ദിന പുഷ്പമേളക്ക് ഇന്ന് തുടക്കം. പുഷ്പമേള 15 വരെ നീളും. ഇപ്രാവശ്യം നാലു ലക്ഷം റോസാ പൂക്കൾ കൊണ്ട് പാർലമെന്റ് മന്ദിരത്തിന്റെ മാതൃക അണിയിച്ചൊരുക്കുന്നുണ്ട്, അതായിരിക്കും ഏറ്റവും വലിയ ആകർഷണം. മൈസൂർ ഹോർട്ടി കൾചറൽ സൊസൈറ്റിയാണ് സംഘാടകർ.

Read More

വർണാഭമായി ഒളിമ്പിക്സ് കൊടിയേറി; ഇനി ലോകം സാമ്പ താളത്തിൽ

റിയോ ഡി ജനീറോ: മാറക്കാനയില്‍ ലോകം മിഴി തുറന്നു. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ട്രാക്കിലും ഫീല്‍ഡിലും പുതിയ ചരിത്രഗാഥകള്‍ രചിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ ബാക്കി. ബ്രസീലിന്റെ വിഖ്യാത മാരത്തണ്‍ താരം വാണ്ടര്‍ലീ ലെമ തിരി തെളിയിച്ചതോടെ ഔദ്യോഗികമായി മുപ്പത്തിയൊമ്പതാമത് ഒളിമ്പിക്‌സിന് തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിമ്പിക്സിനെത്തുന്ന ഭാരതം മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയില്‍ മെഡല്‍ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ…

Read More