നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം ഇന്ന്

ചെന്നൈ: കോളിവുഡിലെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രണയജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിൽ കനത്ത സുരക്ഷാസന്നാഹങ്ങളോടെ ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകളിലാണ് വിവാഹം. നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹം നടക്കാനിരിക്കെ തെന്നിന്ത്യന്‍ സിനിമാരാധകര്‍ സന്തോഷത്തിലാണ്. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡിതാന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും അടുക്കുന്നത് തുടർന്ന് ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍- വിക്കി വിവാഹം നടക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്.…

Read More

നയൻ‌താര – വിഘ്‌നേഷ് വിവാഹം ജൂൺ 9 ന് തന്നെ, ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത് 

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റല്‍ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read More

നയൻ‌താര -വിഘ്നേഷ് വിവാഹം ജൂൺ 9 ന്

ചെന്നൈ; നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണില്‍. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച്‌ വിവാഹം നടക്കുമെന്ന്  പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ മാലി ദ്വീപില്‍ വച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ…

Read More

ആലിയ – രൺബീർ വിവാഹം വീടിന്റെ ബാൽക്കണിയിൽ

വ്യാഴാഴ്ച മുംബൈയില്‍ വെച്ചായിരുന്നു ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹം നടന്നത്. വിവാഹ ഫോട്ടോകൾക്കൊപ്പം ശ്രദ്ധ നേടിയ ഒന്നാണ് രൺബീർ ആലിയയെ താലി ചാർത്തിയ ഇടം. അതു തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്നും ആലിയ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിരുന്നു. അഞ്ചു കൊല്ലത്തെ പ്രണയകാലത്ത് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത് ഇവിടെയായിരുന്നു എന്നും ആലിയ കുറിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ജീവിതത്തിലെ വലിയ ദിനത്തിലെ ഫോട്ടോകള്‍ പങ്കിടുമ്പോള്‍, തങ്ങള്‍ ബാല്‍ക്കണിയില്‍ വച്ചാണ് വിവാഹിതരായതെന്ന് ആലിയ പറഞ്ഞിരുന്നു. മുംബൈയിലെ നടന്റെ ‘വാസ്തു’ ബില്‍ഡിംഗില്‍ നടന്ന സ്വകാര്യ…

Read More