ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ!!

മുംബൈ: ലോക ക്രിക്കറ്റിൽ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളർ ജസ്പ്രീത് ബുംറ! ഇത് പറഞ്ഞത് മറ്റാരുമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കി൦ഗ്സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയതിന് പിന്നാലെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ജസപ്രീത് ബുംറയെ പ്രശംസിച്ചത്. ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ അവസാന ഓവറുകളിൽ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബുംറയെ വ്യത്യസ്തനാക്കുന്നതെന്നും താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പില്‍ ബുംറയുടെ പ്രകടനം ഇന്ത്യക്ക് എത്രത്തോളം മുതല്‍ക്കൂട്ടാകും എന്ന് കണക്കുകൂട്ടിയാണ് സച്ചിന്‍ ഇങ്ങനെ ഒരു…

Read More

മുംബൈ ഇന്ത്യന്‍സിന് ഇത് നാലാം ഐപിഎല്‍ കിരീടം; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!!

ഹൈദരാബാദ്: ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്; അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൻസിനാണ് മുംബൈ ചെന്നൈയെ വീഴ്ത്തിയത്!! ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിന് നാലാം ഐ.പി.എൽ കിരീടം. ഈ സീസണില്‍ മൂന്നു തവണയും ചെന്നൈയെ തകര്‍ത്തുവിട്ട മുംബൈ ഫൈനലിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡിനും ഹിറ്റ്മാനും സംഘവും അവകാശികളായി. കഴിഞ്ഞ സീസണിലെ ഫൈനലിനു സമാനമായി ഇത്തവണയും ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ ഉജ്ജ്വ ഇന്നിങ്‌സ് ചെന്നൈയെ രക്ഷിക്കുമെന്ന് കരുതിയെങ്കിലും ജയത്തിന് തൊട്ടരികെ കാലിടറുകയായിരുന്നു. 59 പന്തിൽ എട്ടു ഫോറും…

Read More

ഐപിഎല്‍ കിരീടത്തിനായി ‘എൽ ക്ലാസ്സിക്കോ’!! തീപാറാൻ മണിക്കൂറുകൾ മാത്രം..

ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിനായുള്ള അവസാന മത്സരം ഇന്ന്. കളിയിലു൦ കണക്കിലും തുല്യരായ മുംബൈയും ചെന്നൈയും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7.30 മുതൽ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ഇതുവരെ മൂന്ന് കിരീടം വീതമാണ് ഇരു ടീമുകളുടെയും സമ്പാദ്യം. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്. ഇന്നത്തെ മത്സരം അവസാനിക്കുമ്പോള്‍ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു…

Read More

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ ഡല്‍ഹിയുടെ കന്നി കിരീടപ്രതീക്ഷ തല്ലിക്കെടുത്തി; ഫൈനലില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും.

വിശാഖപട്ടണം: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ, ഡല്‍ഹിയുടെ കന്നി കിരീടപ്രതീക്ഷ തല്ലിക്കെടുത്തി; ഫൈനലില്‍ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ഈ സീസണില്‍ നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളിലും ഡല്‍ഹിയെ തകര്‍ത്തുവിട്ട സിഎസ്‌കെ ഇത്തവണയും ജയമാവര്‍ത്തിക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ധോണിപ്പട ആഘോഷിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ് നിരയെ 147 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ വിജയപ്രതീക്ഷയിലായിരുന്നു. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഡല്‍ഹിക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍…

Read More

ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

വിശാഖപട്ടണം: ഫൈനലിനു തുല്യമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. രണ്ടു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 162 റണ്‍സാണ് നേടിയത്. മറുപടിയില്‍ പൃഥ്വി ഷായുടെ (56) തകര്‍പ്പന്‍ ഫിഫ്റ്റിയും റിഷഭ് പന്തിന്റെ (49) വെടിക്കെട്ട് ഇന്നിങ്‌സും ഡല്‍ഹിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. ഒരു പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ഡല്‍ഹി ലക്ഷ്യം മറികടന്നു. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ കീമോ പോള്‍ ബൗണ്ടറിലൂടെ ഡല്‍ഹിയുടെ വിജയ റണ്‍സ്…

Read More

സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!!

ചെന്നൈ: സ്വന്തം തട്ടകത്തിൽ അടിയറവ് പറഞ്ഞ് ചെന്നൈ; അനായാസ വിജയത്തോടെ മുംബൈ ഫൈനലിൽ!! തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ ക്വാളിഫയര്‍ ഒന്നില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ദയനീയ തോല്‍വി. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടു സ്വന്തം മൈതാനമായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിഎസ്‌കെ തകരുകയായിരുന്നു. ആറു വിക്കറ്റിന്റെ അനായാസ വിജയത്തോടെ മുംബൈ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് മുംബൈയ്ക്കെതിരേ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്. മുംബൈ 18.3 ഓവറിൽ നാലു വിക്കറ്റ്…

Read More

വിരാട് കോഹ് ലിയോടും ഉമേഷ് യാദവിനോടും കൊമ്പ് കോര്‍ത്ത ഇംഗ്ലീഷ് അമ്പയര്‍ തന്റെ മുറിയില്‍ പോയി ചെയ്തതെന്ത് ?

ബെംഗളൂരു:ഐപിഎല്ലില്‍ കളിക്കാര്‍ മാത്രമല്ല അമ്പയര്‍മാരും ചൂടന്‍മാരാണ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം നിയന്ത്രിച്ച ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗാണ് ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും ചൂടായതിന്റെ അരിശം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയര്‍മാരുടെ മുറിയുടെ വാതില്‍ ചവിട്ടിപൊളിച്ച് തീര്‍ത്തത്. മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും…

Read More

കൊല്‍ക്കത്തയെ പിടിച്ചുകെട്ടി മുംബൈ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ചു

ജീവൻ മരണ പോരിൽ തോറ്റ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്ക് നടന്ന 56ആം മത്സരത്തിൽ 9 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 133 റൺസ് മറുപടി ബാറ്റിങ്ങിൽ മുംബൈ അനായാസം മറികടന്നു. 16.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ രോഹിത് ശർമയും (55) സൂര്യകുമാര്‍ യാദവും(46)മാണ് വിജയശിൽപ്പികൾ. ക്വിന്‍റണ്‍ ഡി…

Read More

ടൈയും സൂപ്പര്‍ ഓവറും കണ്ട ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം!!

മുംബൈ: ടൈയും തുടര്‍ന്നു സൂപ്പര്‍ ഓവറും വേണ്ടി വന്ന ത്രില്ലറില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മിന്നും വിജയം. മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച മുംബൈ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു ശേഷം പ്ലേഓഫിലെത്തിയ മൂന്നാമത്തെ ടീമാണ് മുംബൈ. സൂപ്പർ ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസായിരുന്നു. റാഷിദ് ഖാന്റെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ സിക്സ് അടിച്ചപ്പോൾ രണ്ടാം പന്തിൽ സിംഗിളെടുത്തു. മൂന്നാം പന്തിൽ കീറോൺ പൊള്ളാർഡ് ഡബിളെടുത്തു. ഇതോടെ…

Read More

2022 ലോകകപ്പിനായി സ്റ്റേഡിയം ഒരുങ്ങി; ഉത്ഘാടനം ഈ മാസം!!

ദോഹ : 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പ്രധാന വേദിയായ ഖത്തറിലെ അല്‍-വക്റാ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനം ഈ മാസം. മെയ് 16 ന് അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍-വക്റാ സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക. ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്‍റാണ് അമീര്‍ കപ്പ്. ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍-വക്റാ സ്റ്റേഡിയം. ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ച്‌ കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ  പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി.…

Read More