അഫ്ഗാനെതിരെ തകർപ്പൻ വിജയത്തോടെ ലോകകപ്പില്‍ തുടക്കം കുറിച്ച് ഓസ്ട്രേലിയ! ഏഴു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.2 ഓവറില്‍ 208ന് എല്ലാവരും പുറത്തായി. ഓസീസ് 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ 114 പന്തില്‍ പുറത്താവാതെ എടുത്ത 89 റണ്‍സും, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ 66 റണ്‍സുമാണ് ഓസീസിന് ജയമൊരുക്കിയത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ഇന്നിങ്‌സായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്‌സ്. എട്ട് ഫോറുകളുടെ…
Read MoreCategory: SPORTS
ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പാക് സ്കോര്‍ 105!! വിന്‍ഡീസിന് ഉജ്വല വിജയം.
ലണ്ടന്‍: ലോകകപ്പ് രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഏഴ് വിക്കറ്റ് ജയം. ട്രെന്റ് ബ്രിഡ്ജിൽ വീശിയടിച്ച കരീബിയൻ കാറ്റിൽ തകർന്നടിഞ്ഞ പാകിസ്താനെ ചുരുട്ടിക്കൂട്ടി വെസ്റ്റിൻഡീസ് ഈ ലോകകപ്പിലെ ആദ്യ ജയം ആഘോഷിച്ചു. ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വെസ്റ്റ് ഇന്‍ഡീസ് തുടക്കം മോശമാക്കിയില്ല. ഗംഭീര വിജയത്തോടെ തന്നെ വിന്‍ഡീസ് ലോകകപ്പില്‍ അക്കൗണ്ട് തുറന്നു. മുന്‍ ജേതാക്കളായ പാകിസ്താനെ നിഷ്പ്രഭരാക്കുന്ന ജയമാണ് കരീബിയന്‍ ടീം സ്വന്തമാക്കിയത്. നാല് ബൗണ്ടറിയും മൂന്ന് സിക്സറും പായിച്ച ക്രിസ് ഗെയ്ല്‍ അര്‍ഥ സെഞ്ചുറി നേടി. നിക്കോളസ്…
Read Moreലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം
ഏകദിന ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് 311 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് കന്നിയങ്കത്തില്‍ ഇംഗ്ലണ്ട് കെട്ടുകെട്ടിച്ചത്. മറുപടിയില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാതെയാണ് കീഴടങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു. അർധ സെഞ്ചുറികൾ നേടിയ ബെൻ സ്റ്റോക്സ്, ജേസൺ റോയി, ജോ റൂട്ട്, ക്യാപ്റ്റൻ ഇയാൻ…
Read Moreഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം..
ഒരേ സ്വപ്നവുമായി 10 രാജ്യങ്ങള്‍; 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. കളത്തിലെ ഏറ്റവും ശക്തരായ 10 പേര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന കളിയുടെ മാമാങ്കം കാത്ത് ക്രിക്കറ്റ് ആരാധകർ. മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ആരാകും ലോകകപ്പ് ജേതാവെന്ന് ഇത്തവണ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. എല്ലാവരും പ്രതീക്ഷ വെച്ചിരുന്ന ടീമുകളുടെ വിജയസാധ്യതകള്‍ മാറി…
Read Moreധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി
കാര്‍ഡിഫ്: ധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യ നേടിയ 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാ കടുവകളുടെ വീര്യം 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചതെങ്കിലും മുതലാക്കാനായില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ചു…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ.
കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ. 2-0 നായിരുന്നു ബെംഗളൂരു എഫ്.സിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. ലാൽതൻഗ്ലിയാനയുടെ പാസിൽ സോൺമിൻതാങ്ങ് ഹോകിപാണ് ലക്ഷ്യം കണ്ടത്. ഇതോടെ ബെംഗളൂരു ഒരു ഗോൾ ലീഡെടുത്തു. ബെംഗളൂരിന്റെ അടുത്ത ഗോളും വന്നത് ഹോകിപിന്റെ ബൂട്ടിൽ നിന്നായിരുന്നു 2-0. ഇത്തവണ റീബൗണ്ട് വന്ന പന്തിൽ നിന്നാണ് ഹോകിപ് സ്കോർ ചെയ്തത്.
Read Moreസ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഈ ലോകകപ്പിൽ വിനയാകുമോ!!?
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വൻ തോൽവി വലിയ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്. പരീക്ഷണാർത്ഥം നാലാംനമ്പറിൽ വരുത്തിയ മാറ്റമാണ് അമ്പേ പരാജയപ്പെട്ടത്. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നതായി ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരം. ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തോല്‍വിയായിരിക്കും ഇന്ത്യയെ ലോകകപ്പില്‍ കാത്തിരിക്കുന്നത്. സന്നാഹമത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയത് കെഎല്‍ രാഹുല്‍ ആയിരുന്നു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല രാഹുലിനും വിരാട് കോലിക്കുമായിരുന്നു. എന്നാല്‍ 6 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. പിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം…
Read Moreമൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും
മൂന്നാം ലോകകപ്പ് കിരീട സ്വപ്നവുമായി ടീം ഇന്ത്യ നാളെ സന്നാഹ മല്‍സരത്തില്‍ കിവിസിനെ നേരിടും. ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ചില പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യക്കു ലഭിച്ച അവസാന അവസരം കൂടിയാണ് സന്നാഹ മല്‍സരങ്ങള്‍. കിവീസിനെതിരായ മല്‍സരശേഷം ബംഗ്ലാദേശുമായി മറ്റൊരു മല്‍സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. നേരത്തേ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നു കൈക്കലാക്കിയിരുന്നു. ഈ വിജയത്തിൽ നിന്ന് കിട്ടിയ ആത്മവിശ്വാസം നാളത്തെ കളിയിൽ പ്രകടമാവും. എന്നാൽ സ്വന്തം നാട്ടുകാര്‍ക്കു മുന്നിലേറ്റ ഈ അപ്രതീക്ഷിത ഷോക്കിന് ലോകകപ്പ് സന്നാഹത്തില്‍ കണക്കുതീര്‍ക്കാനാവും കിവികളുടെ ശ്രമം. ഇന്ത്യ-…
Read Moreവിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. അതേസമയം, ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ താരം സാന്നിധ്യമറിയിക്കും. ബിസിസിഐയുടെ അംഗീകാരം ലഭിച്ചാലുടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ യുവരാജ് സി൦ഗിന് ഇന്ത്യൻ ടീമിൽ ഇനി കളിക്കാനാകില്ലെന്നാണ് സൂചന. 2019 ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും യുവരാജ് വിരമിക്കാൻ…
Read Moreലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി; വീഡിയോ കാണാം…
ക്രിക്കറ്റ് ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. ആല്‍ബത്തിന് പേരിട്ടിരിക്കുന്നത് ‘സ്റ്റാന്റ് ബൈ’ എന്നാണ്. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിന് വേദിയാകുന്ന 11 വേദികളിലും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും മത്സരം നടക്കുന്ന സമയം ഗാനം പ്രദര്‍ശിപ്പിക്കും. 46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിനായി ഇനി ശേഷിക്കുന്നത് വെറും 13 ദിവസങ്ങള്‍ മാത്രമാണ്.
Read More