മഴ ചതിച്ചു; ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകർ. ഈ ലോകകപ്പിൽ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങൾ ഉപേക്ഷിച്ചിട്ടില്ല. റിസർവ് ദിവസങ്ങൾ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇംഗ്ലണ്ടിനേയും ഐ.സി.സിയേയും പരിഹസിച്ച് നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  

Read More

കിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്!

കിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്. മുന്‍ചാംപ്യന്‍മാരെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിന്‍റെ കരുത്തിലാണ് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നത്. സന്നാഹമല്‍സരത്തില്‍ കിവികളോടേറ്റ തോല്‍വി മുന്നിലുണ്ട്. ഇതുവരെ കളിച്ച ഒരുകളിയിലും പരാജയമറിഞ്ഞിട്ടില്ല ന്യൂസീലന്‍ഡ്. പക്ഷെ, സ്പിന്നിനുമുന്നില്‍ വട്ടംകറങ്ങുന്ന ബാറ്റിങ് നിരയില്‍ കിവികള്‍ക്ക് ഇപ്പോഴും അത്രവിശ്വാസമില്ല. അതിനാല്‍, യുസ്‍വേന്ദ്ര ചഹലിന്‍റെ നേത‍ൃത്വത്തലുള്ള ഇന്ത്യന്‍ സ്പിന്നേഴ്സിന് കാര്യമായ അവസരമുണ്ട്. ഇന്ത്യന്‍നിരയില്‍ ഓപ്പണര്‍ ശിഖര്‍ധവാന്‍റെ അഭാവം പ്രകടമാകും. പകരം കെ.എല്‍ രാഹുലാകും രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ചെയ്യുകയെന്നാണ് സൂചന. നിര്‍ണായകമായ നാലാംനമ്പറില്‍ ആരെന്ന ചോദ്യം അവശേഷിക്കുകയാണ്. നോട്ടിങ്ഹാമില്‍…

Read More

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല!

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല. ഇന്നത്ത ഓസ്ട്രേലിയ പാക്കിസ്ഥാന്‍ മല്‍സരത്തിനും മഴ ഭീഷണിയാണ്. ലോകകപ്പില്  മഴകാരണം ഉപേക്ഷിക്കുന്ന മൂന്നാംമല്‍സരമാണ് ശ്രീലങ്ക– ബംഗ്ലദേശ് കളി. നോട്ടിങ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍യിട്ടുണ്ട്. കടുത്ത മല്‍സരക്രമമായതിനാല്‍ പ്രവചനാതീതമായ കാലാവസ്ഥയുമായതിനാല്‍ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവയ്ക്കാനാകില്ല. അതിനാല്‍ സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ റണ്‍റേറ്റ് നിര്‍ണായകമാകും. ട്രെന്റ്ബ്രിഡ്ജില്‍  വ്യാഴാഴ്ച നടക്കാനരിക്കുന്ന ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരവും മഴ ഭീഷണിയിലാണ്. മല്‍സര ദിവസം ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്.…

Read More

ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ശിഖര്‍ ധവാന്‍ പുറത്ത്!!

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ  പരുക്കേറ്റതിനെത്തുടര്‍ന്ന് ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യൻ താരം ശിഖര്‍ ധവാന്‍ പുറത്ത്. കൈവിരലിനാണ് പരുക്ക്. ധവാന് മൂന്നാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നഥാൻ കോൾട്ടർ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർക്കുകയായിരുന്നു. ധവാനെ ഇന്ന് സ്കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്കാനിങ്ങിൽ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാൻ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പേടിയിലാണ് ആരാധകർ.

Read More

കൈവിരലിന് പരുക്കേറ്റ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ല!

കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരിക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ഇന്ന് സ്കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രമാത്രം ഗുരതരമെന്ന് വ്യക്തമാകൂ. ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത്.  

Read More

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ്‌, ഏകദിന, ട്വന്‍റി-20 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് യുവരാജ്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിന്‍റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഈ ഇടം കൈയ്യന്‍ ബാറ്റ്സ്മാനായിരുന്നു. 2019ല്‍ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍…

Read More

ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം!

ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ്ക്ക് കാലിടറി. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 316 റൺസിന് എല്ലാവരും പുറത്തായി. സ്മിത്തും വാർണറും ഓസീസിനായി അർധ സെഞ്ചുറി കണ്ടെത്തി. ഉസ്മാൻ ഖ്വാജ 42 റൺസ് അടിച്ചു. ഓസീസ് ബാറ്റിങ് തുടങ്ങി മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ റൺ ഔട്ടിലൂടെ കേദർ ജാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് പൊളിച്ചു. 35 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് പുറത്തായത്. മൂന്നു ഫോറും ഒരു സിക്സും ഫിഞ്ച് കണ്ടെത്തി. ഓപ്പണിങ്…

Read More

ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം; രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി!

സതാംപ്ടൺ: ദക്ഷിണാഫ്രിക്കയെ തകർത്ത് ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 47.3 ഓവറിൽ ലക്‌ഷ്യം കണ്ടു. രോഹിത് ശർമയ്ക്ക് ഉജ്വല സെഞ്ചുറി 122 (144). 144 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്സുമടക്കം 122 റൺസോടെ പുറത്താകാതെ നിന്നു. രോഹിതാണ് പ്ലേയർ ഓഫ് ദി മാച്ച്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ രോഹിത് ശർമ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ…

Read More

ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങുന്നു; ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം വൈകീട്ട് മൂന്നിന് തുടങ്ങും. ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ ചരിത്രത്തിനൊപ്പം മഴയും പ്രധാന വില്ലനാണ്. എന്നാൽ ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടം. ഐ.പി.എല്ലിനും അന്താരാഷ്ട്ര മത്സരങ്ങൾക്കുമിടയിൽ ഇടവേള വേണമെന്ന ലോധ സമിതി നിർദേശമനുസരിച്ചാണ് ഇന്ത്യയുടെ ആദ്യ മത്സരം ഇത്ര നീണ്ടത്. പരിക്കിലായിരുന്ന കേദാർ ജാദവും വിജയ് ശങ്കറുമെല്ലാം സുഖം പ്രാപിച്ചതോടെ ഇന്ത്യൻ ടീം പൂർണസജ്ജമായി. ഏതുതരത്തിലുള്ള ടീം കോമ്പിനേഷനും ഇന്ത്യ…

Read More

ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ബംഗ്ലാദേശിന് അട്ടിമറി വിജയം!!

ലണ്ടന്‍: ലോകകപ്പില്‍ ബംഗ്ലാദേശിന് അട്ടിമറി വിജയം. ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശ് വിജയം കുറിക്കുന്നത്. 2007ലെ ലോകകപ്പില്‍ ആയിരുന്നു ആദ്യ അട്ടിമറി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 330 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 309 റണ്‍സ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് 21 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏകദിനത്തിലെ തങ്ങളുടെ എക്കാലത്തേയും ഉയര്‍ന്ന സ്‌കോറാണ് കണ്ടെത്തിയത്. ബംഗ്ലാദേശ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് കുറിച്ചപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക അപകടം മണത്തിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍…

Read More