കൊച്ചി: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാഗയ്‌ക്ക് ഒപ്പം സ്റ്റേഷനിലെത്തിയിരുന്നു. നേരത്തെ സമാന കേസില്‍ നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് നടനെ വിട്ടയച്ചത്. തനിക്ക് ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ലെന്നാണ് നടി പറഞ്ഞത്. എനിക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ പോയത്. പല സുഹൃത്തുക്കളുണ്ടായിരുന്നു. ലഹരിപാർട്ടിയുടെ കാര്യം അറിയില്ല. ഇതുവരെ വീണ്ടും…
Read MoreCategory: MOVIES
പുതിയ കൂട്ടുകാരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗോപി സുന്ദർ; കമന്റ് ബോക്സ് നിറയെ അധിക്ഷേപം
കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളില്‍ നിറയുന്ന മുന്‍നിര സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദർ. വ്യക്തി ജീവിതത്തിന്റെ പേരില്‍ ഇത്രയേറെ സൈബർ ആക്രമണങ്ങള്‍ക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ഗോപി സുന്ദറിന്റെ സുഹൃത്തായ ഷിനു പ്രേം പങ്കുവച്ച ചിത്രങ്ങളും വാക്കുകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ…
Read Moreപരിഹാസം നിറഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ
കൊച്ചി: ലഹരിമരുന്നുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗാ മാര്‍ട്ടിന്‍. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രയാഗയുടേയും ശ്രീനാഥ് ഭാസിയുടെയും പേര് ഉള്‍പ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറയുന്നത്. പിടിയിലായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായിട്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീകളടക്കം ഇരുപതോളം പേര്‍…
Read Moreലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയ്ക്ക് നോട്ടീസ്
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അവിടെ നിന്ന് വേഗത്തില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക്…
Read Moreലഹരി കേസ് സിനിമാ താരങ്ങളിലേക്ക്; റിമാൻഡ് റിപ്പോർട്ടില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടില്‍ ഇരുവരുടേയും പേരുണ്ട്.
Read Moreഅമൃത സുരേഷ് ആശുപത്രിയിൽ
വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ സഹോദരി അഭിരാമി സുരേഷാണ് വിവരം പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രത്തിനൊപ്പമായിരുന്നു അഭിരാമിയുടെ കുറിപ്പ്. ഇത്രയും മതി. എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ.- എന്നാണ് അഭിരാമി സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അമൃതയ്ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ബാല- അമൃത വിവാദം പുകയുകയാണ്. മകളെ തന്നെ കാണിക്കുന്നില്ല…
Read Moreവിവാഹമോചനത്തിന് പിന്നാലെ വിവാഹം? വൈറലായി ജയം രവിയുടെ ചിത്രം
ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്ബത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തുവരികയും ചെയ്തു. നടൻ ഒരു ഗായികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയർന്നു. ചില കേസുകളും ആർതിക്കെതിരെ മുൻ ഭർത്താവ് നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ ജയം രവിയുടെ ഒരു വിവാഹ ചിത്രം സോഷ്യല്‍ മീഡിയില്‍ എത്തിയതോടെ ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത്…
Read Moreഅമൃത സുരേഷിന് പിന്തുണയുമായി ഗോപി സുന്ദർ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമൃത സുരേഷ് – ബാല വിഷയം സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് നേരെ ചില്ലു കുപ്പിയെറിഞ്ഞെന്നുമൊക്കെ മകള്‍ വെളിപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്. പിന്നാലെ ഇനി അപ്പ വരില്ലെന്നും പറഞ്ഞുകൊണ്ട് ബാല രംഗത്തെത്തി. വികാരഭരിതമായ ബാലയുടെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി. പിന്നാലെ അമൃതയ്ക്കും മകള്‍ക്കുമെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇതോടെ ബാലയ്‌ക്കൊപ്പമുള്ള ജീവിതത്തില്‍ താൻ അനുഭവിച്ച കാര്യങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ബാലയുടെ മുൻ ഡ്രൈവർ അടക്കം നിരവധി പേർ അമൃതയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഗീത…
Read Moreരജനികാന്തിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് അപ്പോളോ ആശുപത്രി
ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം എന്നാണ് മെഡിക്കല്‍ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30നാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് രജനികാന്തിനെ ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴല്‍ ആയ ആർട്ടറിയില്‍ ഉണ്ടായ നീർവീക്കമാണ് അദ്ദേഹത്തിന്റെ പ്രശ്നം ആയിരുന്നത്. ശസ്ത്രക്രിയേതര രീതിയിലൂടെയാണ് രജനികാന്ത് ചികിത്സ നടത്തിയത് എന്ന് ആശുപത്രിയിലെ മുതിർന്ന ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ സായി സതീഷ് വ്യക്തമാക്കി.…
Read More‘ഞാൻ കളി നിർത്തി’യെന്ന് ബാലയുടെ പ്രതികരണം
കഴിഞ്ഞ ഏതാനും ദിവസമായി ബാല- അമൃത സുരേഷ് തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരുടെയും മകള്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു അവന്തിക പറഞ്ഞത്. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ ഇതുവരെ പറയാതിരുന്ന കാര്യങ്ങളുമായി അമൃതയും രംഗത്ത് എത്തിയിരുന്നു. അമൃതയെ സപ്പോര്‍ട്ട് ചെയ്യുന്നവരും വീഡിയോകള്‍ പങ്കിട്ടു. ഈ വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് ബാല. മകളുമായി ബന്ധപ്പെട്ട് താന്‍ ഇനി ഒന്നും പറയില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും ആ വാക്ക് താന്‍…
Read More