അമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ

മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള്‍ കാരണം സിനിമാജോലികളും മറ്റു…

Read More

ജയം രവി പേര് മാറ്റി; ഇനി പുതിയ പേരെന്ന് താരം 

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല്‍ ‘രവി’ അല്ലെങ്കില്‍ ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില്‍ അറിയപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ… “ഈ ദിവസം മുതല്‍ ഞാൻ രവി/രവി മോഹൻ എന്ന പേരില്‍ അറിയപ്പെടും. എന്റെ വ്യക്തിപരവും…

Read More

ആത്മഹത്യയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് 

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പോലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നല്‍കിയ പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര്‍ ഇടങ്ങളില്‍ അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും,അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. രാഹുൽ ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

Read More

കാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.

ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം. “ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്. സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്. മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം…

Read More

ഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ 

അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്‍പ്രൈസ് ആയി വച്ചത്‌. എല്ലാ ഫോളോവേഴ്‌സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങള്‍ എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദിയ ഗര്‍ഭിണിയാണോ…

Read More

ആ ഭാവഗാനം നിലച്ചു!

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ  മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം…

Read More

ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന…

Read More

നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ 

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. ബോബി ചെമ്മണ്ണൂരിന്‍റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായരീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്‍റെ പരാതിയിലുണ്ട്. നടിയെ…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹണി റോസ് ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു. “ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു”

Read More

ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനില്‍ എത്തിക്കും. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച്‌ കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 30…

Read More