ബെംഗളൂരു: രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കന്നഡ രാജ്യോത്സവ ദിനമായ നവംബർ 1-ന് ആരംഭിക്കാൻ സാധ്യത. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായിരിക്കും ഇത്. ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT) നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്കായിരിക്കും (CSMT) ട്രെയിൻ സർവീസ് നടത്തുക. നവംബർ ഒന്നിന് ഉദ്ഘാടന സർവീസ് നടക്കുകയും നവംബർ രണ്ട് മുതൽ പതിവ് വണിജ്യ സർവീസുകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്. ഇതുസംബന്ധിച്ച റെയിൽവേ…
Read MoreCategory: LATEST NEWS
ലാൻഡിങ്ങിനിടെ ബെംഗളൂരു വിമാനത്തവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു
ബെംഗളൂരു: വിശാഖപട്ടണത്തു നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു. തുടർന്നുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന്, 148 യാത്രക്കാരുമായി പറന്ന വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വലിയൊരു ദുരന്തമാണ് ഇതോടെ ഒഴിവായത്. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിക്ക് സമീപമുള്ള കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് IX2065 നമ്പർ വിമാനത്തിൽ പക്ഷി ഇടിച്ചത്. സംഭവത്തെത്തുടർന്ന് വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ…
Read Moreഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു: ദസറ കണ്ട് മടങ്ങിയ ഒമ്പത് ടെക്കികൾ രാത്രി മുഴുവൻ കുടുങ്ങിയത് കാട്ടാനകളുടെ നടുവിൽ
ബെംഗളൂരു : ഗൂഗിൾ മാപ്പ് കാണിച്ച വഴി വിശ്വസിച്ച് സഞ്ചരിച്ച ഒമ്പതംഗ ഐ.ടി ജീവനക്കാരുടെ സംഘം നിബിഡ വനത്തിനുള്ളിൽ രാത്രി മുഴുവൻ കാട്ടാനകളുടെ ഭീതിയിൽ കുടുങ്ങി. മൈസൂരിലെ നവരാത്രി ആഘോഷങ്ങൾ കണ്ട് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന ബെംഗളൂരുവിൽ നിന്നുള്ള ടെക്കികളാണ് ചാമരാജനഗറിന് സമീപത്തെ വനമേഖലയിൽ അപകടത്തിൽപ്പെട്ടത്. റോജർ പ്രിൻസ്, പ്രിൻസ് മാർട്ടിൻ, മണി, അറിവുമതി, ഗാന, ഷർമിള, തൃഷ, ബൊപേഷ്, ജോസയ്യ എന്നിവരടങ്ങുന്ന സംഘമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; കാർ കുഴിയിൽ കുടുങ്ങി ചാമരാജനഗർ വഴി ദിംബം ചുരം വഴി ചെന്നൈയിലേക്ക് പോകുന്നതിനായി…
Read Moreസൺഡേ ബസാർ: അംഗീകൃത കച്ചവടക്കാരുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറിയതായി പരാതി
ബെംഗളൂരു : സൺഡേ ബസാറിൽ മംഗളൂരു നഗരസഭയുടെ (എം.സി.സി) അംഗീകാരമുള്ള വഴിയോര കച്ചവടക്കാരുടെ സ്ഥലങ്ങൾ അനധികൃത വ്യക്തികൾ കയ്യേറിയതായി പരാതി. ടൗൺ വെൻഡിങ് കമ്മിറ്റിയുടെ (ടി.വി.സി) അനുമതി ലഭിച്ചിട്ടും, തങ്ങൾക്ക് അർഹമായ സ്ഥലങ്ങളിൽ കച്ചവടം നടത്താൻ കഴിയുന്നില്ലെന്ന് വെരിഫൈഡ് കച്ചവടക്കാർ ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസമായി നിലനിന്നിരുന്ന തർക്കത്തിനൊടുവിലാണ് സ്റ്റേറ്റ് ബാങ്ക്-റൊസാരിയോ ചർച്ച് റോഡിൽ 95 വെരിഫൈഡ് കച്ചവടക്കാർക്കായി പുതിയ വെൻഡിങ് സ്ഥലം എം.സി.സി അനുവദിച്ചത്. ആകെ 129 അപേക്ഷകരിൽ നിന്നും ടി.വി.സി പരിശോധനയിലൂടെ 95 പേരെ അർഹരായി കണ്ടെത്തുകയും അവർക്കായി പ്രത്യേക സ്ഥലങ്ങൾ…
Read Moreഫുട്പാത്തിലൂടെ പാച്ചിൽ, ഹെൽമെറ്റുമില്ല! ‘കേസെടുക്കാൻ ആകില്ല!’ ബെംഗളൂരു റോഡുകളിലെ പുതിയ വില്ലന്മാർക്ക് മുന്നിൽ കയ്യും കെട്ടി പൊലീസും; കുരുക്ക് കാൽനടയാത്രക്കാർക്ക്
ബെംഗളൂരു: പരിസ്ഥിതി സൗഹൃദപരമായതിനാൽ ബെംഗളൂരു നഗരത്തിൽ മിനി ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം അടുത്തിടെയായി വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ടെങ്കിലും, ഈ വാഹനങ്ങളുടെ യാത്രക്കാർ ഗതാഗത നിയമങ്ങൾ പൂർണ്ണമായും അവഗണിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ ഗുരുതരമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സിഗ്നൽ ജമ്പിംഗ്, ഫുട്പാത്തിലൂടെയുള്ള യാത്ര, നിരോധിത പാതകളിൽ പ്രവേശിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ മിനി ഇ-ബൈക്ക് യാത്രക്കാർക്കിടയിൽ വ്യാപകമായിരിക്കുകയാണ്. ഇത് നഗരത്തിലുടനീളമുള്ള കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുണ്ടെങ്കിലും, ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ട്രാഫിക് പോലീസിന് കഴിയാത്ത സ്ഥിതിയാണുള്ളത്. മോട്ടോർ വാഹന…
Read Moreബെംഗളൂരുവിൽ ഭാരവാഹനങ്ങൾക്കും ഇത്തരം ബസുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ആലോചിച്ച് പൊലീസ്
ബെംഗളൂരു: നവരാത്രി ആഘോഷങ്ങളും അവധിദിനങ്ങളും കനത്ത മഴയും ഒത്തുവന്നതോടെ ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി അനുഭവപ്പെട്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ബെംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി). ദൂരയാത്രക്കാരുടെ തിരക്കും നഗരത്തിൽ നിന്നുള്ള വലിയ പലായനവും കാരണം കഴിഞ്ഞ വാരാന്ത്യത്തിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈദരാബാദ്, ചെന്നൈ മാതൃകയിൽ ഉത്സവവേളകളിലും വാരാന്ത്യങ്ങളിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പൊലീസ് ആലോചിക്കുന്നത്. ഭാരവാഹനങ്ങൾക്കും പ്രൈവറ്റ് ബസുകൾക്കും നിയന്ത്രണം വിശേഷ ദിവസങ്ങളിലും ഉത്സവകാലങ്ങളിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട സമയങ്ങളിൽ ഭാരമേറിയ…
Read Moreമെട്രോ പ്ലാറ്റ്‌ഫോമിൽ തെളിഞ്ഞു ‘ഡിജിറ്റൽ ക്യാൻവാസ്’; കർണാടകയുടെ സാംസ്കാരിക പൈതൃകം ദൃശ്യവിസ്മയമാക്കി പ്രൊജക്ഷൻ മാപ്പിംഗ്
ബെംഗളൂരു: മെട്രോ സർവീസുകൾ രാത്രിയിൽ അവസാനിച്ചതിന് പിന്നാലെ, കെംപെഗൗഡ മെട്രോ സ്റ്റേഷനിലെ (മെജസ്റ്റിക്) പ്ലാറ്റ്‌ഫോം ഭിത്തികൾ കർണാടകയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദൃശ്യവിസ്മയമായി മാറി. ഔട്ട്-ഓഫ്-ഹോം (ഒ.ഒ.എച്ച്) പരസ്യ കമ്പനിയുടെ നേതൃത്വത്തിൽ രാത്രി 11.30ഓടെയാണ് 16,000 ചതുരശ്രയടി വിസ്തൃതിയിലുള്ള ഈ ദൃശ്യാനുഭവം ഒരുക്കിയത്. ‘സ്റ്റോൺ ടു ലൈഫ്’ (Stone to Life) എന്ന് പേരിട്ടിരിക്കുന്ന ഈ അർദ്ധരാത്രി കലാസന്ധ്യയിൽ, ജാപ്പനീസ് നിർമ്മിതമായ എപ്സൺ ഇ.ബി-എൽ20000യു (Epson EB-L20000U) പ്രൊജക്ടറാണ് ഉപയോഗിച്ചത്. 20,000 ല്യൂമെൻസ് തെളിച്ചവും ഡബ്ല്യു.യു.എക്സ്.ജി.എ (WUXGA) റെസല്യൂഷനുമുള്ള ഈ പ്രൊജക്ടർ വഴി പ്രൊജക്ഷൻ…
Read Moreവീണ്ടും ഗിന്നസ് തൊട്ട് മൈസൂരു ദസറ; 3,473 ഡ്രോണുകളിൽ വിരിഞ്ഞ മയിൽ ഡിസൈനിന് ലോകറെക്കോർഡ്
ബെംഗളൂരു: കഴിഞ്ഞ വർഷം ഡ്രോൺ പെയിന്റിംഗിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ് (CESC) ഇത്തവണ വീണ്ടും ചരിത്രം കുറിച്ചു. മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായി 3,473 ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് സൃഷ്ടിച്ച മയിലിന്റെ രൂപകൽപ്പനയ്ക്കാണ് ഇത്തവണ ഗിന്നസ് ലോകറെക്കോർഡ് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ ബന്നിമണ്ഡപത്തിലുള്ള പഞ്ചിന കവയത്തു മൈതാനത്ത് നടന്ന ഡ്രോൺ പ്രദർശനത്തിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. വണ്ണപ്പക്കൂട്ടങ്ങളുള്ള ലൈറ്റുകൾ വെളിച്ചം വിതറിയപ്പോൾ ഒരേസമയം സംയോജിച്ച് ദേശീയ പക്ഷിയായ മയിലിന്റെ വർണ്ണാഭമായ രൂപകൽപ്പന സൃഷ്ടിച്ച ഡ്രോണുകൾ,…
Read Moreറോഡിലെ കുഴികളും മാലിന്യവും നിമിഷനേരം കൊണ്ട് പിടിയിലാകും; ബെംഗളൂരുവിലിറങ്ങി എഐ ‘കണ്ണുകളുമായി ബെംഗളൂരു സൗത്ത് കോർപ്പറേഷൻ
ബെംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളും മാലിന്യക്കൂമ്പാരങ്ങളും ഉൾപ്പെടെയുള്ള നഗരസഭാ പ്രശ്നങ്ങൾ അതിവേഗം കണ്ടെത്തി പരിഹരിക്കുന്നതിനായി ഡാഷ്‌ക്യാം ഘടിപ്പിച്ച പ്രത്യേക വാഹനങ്ങൾ നിരത്തിലിറക്കാൻ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (BSCC) പദ്ധതിയിടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ക്യാമറ സംവിധാനം വഴി കണ്ടെത്തുന്ന പ്രശ്നങ്ങൾ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ മുഖേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും, തുടര്‍ന്ന് മാർഷൽമാരും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചിത്രഗുപ്ത് ಅರ್ಬൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്…
Read Moreചർച്ച് സ്ട്രീറ്റിലെ കുഴിയടയ്ക്കൽ വൈകുന്നു; അമ്പരപ്പിച്ച് അധികൃതരുടെ വിശദീകരണം!
ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ റോഡിൽ രൂപപ്പെട്ട കുഴി ഗതാഗതയോഗ്യമാക്കുന്നതിനുള്ള അറ്റകുറ്റപ്പടികൾ വെള്ളം ചോർന്നതിനെ തുടർന്ന് വൈകുന്നു. തിങ്കളാഴ്ച ചർച്ച് സ്ട്രീറ്റിലൂടെ മാലിന്യ നിക്ഷേപക വാഹനം (ഗാർബേജ് കോംപാക്ടർ) കടന്നുപോയതിനെ തുടർന്നാണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്. സംഭവം നടന്ന് നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പടികൾ പൂർത്തിയായിട്ടില്ല. അപകടത്തെ തുടർന്ന് ഭൂഗർഭത്തിലുള്ള ബി.ഡബ്ല്യു.എസ്.എസ്.ബി (BWSSB) ജലവിതരണ പൈപ്പ്‌ലൈൻ തകർന്നതാണ് പണികൾ വൈകാൻ കാരണം. ഈ പൈപ്പ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കിയ ശേഷമേ റോഡിലെ പണികൾ പൂർണ്ണ തോതിൽ ആരംഭിക്കാൻ സാധിക്കൂ എന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി…
Read More