ബെംഗളൂരുവിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസന്റെ മകൻ സ്വരൂപ് (27) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ബംഗളൂരു കോറമങ്ങലയിൽ ഒരു പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു സ്വരൂപ്. സംഭവ ദിവസം രാവിലെ കട തുറന്ന ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.എന്നാൽ, ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി…

Read More

കഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം;

ബെംഗളൂരു:  സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പട്ടം പറത്താൻ ഉപയോഗിക്കുന്ന മാഞ്ച നൂൽ (രാസവസ്തുക്കൾ പുരട്ടിയ മൂർച്ചയേറിയ നൂൽ) കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹുബ്ബള്ളി കർവാർ റോഡിലെ ശിവശങ്കർ കോളനിക്ക് സമീപം വ്യാഴാഴ്ചയാണ് അപകടം നടന്നത്. ഹുബ്ബള്ളി സ്വദേശിയും ലാബ് ടെക്നീഷ്യനുമായ വിദ്യ മഞ്ജുനാഥ് ഗൗഡർ (38) ആണ് മരിച്ചത്. രാവിലെ ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ തൂങ്ങിക്കിടന്ന മാഞ്ച നൂൽ പെട്ടെന്ന് വിദ്യയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്തിന് ആഴത്തിൽ പരിക്കേറ്റതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യ റോഡിലേക്ക് മറിഞ്ഞുവീണു.…

Read More

ബെംഗളൂരുവിലും മറ്റ് വിവിധ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ്; ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇന്ന് (ഒക്ടോബർ 23) രാവിലെ മുതൽ ബെംഗളൂരു നഗരത്തിൽ മഴയുടെ തീവ്രത വർദ്ധിച്ചതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹന ഗതാഗതം സങ്കീർണ്ണമാകുകയും ചെയ്തു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കെ.ആർ. മാർക്കറ്റ്, റിച്ച്മണ്ട് ടൗൺ, നഞ്ചപ്പ സർക്കിൾ, ഗിരിനഗർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നും നാളെയും ബെംഗളൂരു നഗരത്തിലും ഗ്രാമീണ മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ…

Read More

നിലത്ത് വീണ ഫോൺ എടുത്ത് നൽകിയതിന് കിട്ടിയത് എട്ടാളുടെ ക്രൂരമർദ്ദനം; ബെംഗളൂരുവിൽ കച്ചവടക്കാരനെ മോഷ്ടാവായി ചിത്രീകരിച്ച് ചതച്ചരച്ചു

ബെംഗളൂരു: ബൈക്ക് തട്ടി ഫോൺ നിലത്തുവീണതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഫ്രൂട്ട് കച്ചവടക്കാരനും സുഹൃത്തിനും ക്രൂരമർദ്ദനം. മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് എട്ടോളം വരുന്ന സംഘമാണ് ചിക്കപേട്ടയിൽ വെച്ച് ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. അക്രമത്തിൽ ഫ്രൂട്ട് കച്ചവടക്കാരനായ യുവാവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ജെ.ജെ. നഗർ സ്വദേശിയും ഫ്രൂട്ട് കച്ചവടക്കാരനുമായ ഷാഹിദ് ഖാന്റെ പരാതിയിൽ സിറ്റി മാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 19-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. സുഹൃത്തായ ഫർദീൻ പാഷയ്ക്കൊപ്പം മജസ്റ്റിക്കിൽ നിന്നും ചിക്കപേട്ടയിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ, വഴിയാത്രക്കാരനായ ഒരാളുമായി വാഹനം…

Read More

10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു

സാധനം എത്തിച്ചപ്പോൾ നൽകിയ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിനെ തുടർന്ന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിൽ ഒക്ടോബർ 4നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് മർദനമേറ്റത്. മർദനമേറ്റതിലുള്ള മനോവിഷമത്തെ തുടർന്ന് ഒക്ടോബർ 5ന് സമീർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65)…

Read More

മൈസൂരു ദസറയിൽ ചരിത്രം കുറിച്ച് കേരളം; ജംബൂസവാരിയെ ഇളക്കിമറിച്ച് ആ കാഴ്ച!

ബെംഗളൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബൂസവാരിയിൽ ചരിത്രത്തിലാദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം (ഫ്ലോട്ട്) അണിനിരന്നു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനതായ കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും വിളിച്ചോതിയ അവതരണം ഘോഷയാത്രയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. കർണാടക സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കേരളം ഈ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായത്. കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പ് രൂപകൽപ്പന ചെയ്ത നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണം തെയ്യവും കഥകളിയുമായിരുന്നു. അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിച്ച് തെയ്യരൂപവും ശാസ്ത്രീയ കലകളുടെ പ്രതീകമായി കഥകളി രൂപവും ഒരുക്കിയപ്പോൾ, കേരളത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ…

Read More

7 കൊല്ലത്തെ പ്രണയം, വിവാഹത്തിന് തടസ്സമായി ജാതി;ഡോക്ടർക്കെതിരായ ബലാത്സംഗ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ജാതിവ്യത്യാസത്തിന്റെ പേരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് തകരുന്നത് മാത്രം കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചനാപരമായ വാഗ്ദാനങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 69-ന്റെ ദുരുപയോഗമാണ് ഇത്തരം കേസുകൾ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വർഷങ്ങളോളം പരസ്പര സമ്മതത്തോടെ തുടർന്നിരുന്ന ബന്ധങ്ങൾ പിന്നീട് ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും…

Read More

14 വർഷത്തെ പ്രണയവും വിവാഹവും തടസ്സപ്പെടുത്തി: അധ്യാപിക കായലിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : പ്രണയബന്ധത്തിനും വിവാഹത്തിനും വീട്ടുകാർ തടസ്സം സൃഷ്ടിച്ചതിൽ മനംനൊന്ത് അധ്യാപിക തുംഗഭദ്ര ജലസംഭരണിയിൽ ചാടി ആത്മഹത്യ ചെയ്തു. കൊപ്പൽ താലൂക്കിലെ കതരകി ഗ്രാമവാസിയായ സംഗീത മേട്ടിയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു ഇവർ. ദസറ ഉത്സവ ദിവസം കൊപ്പലിലേക്ക് പോയ സംഗീത, പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വിജയനഗർ ജില്ലയ്ക്ക് സമീപമുള്ള തുംഗഭദ്ര റിസർവോയറിന്റെ കായലിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഗീതയും ബന്ധുവായ വികാസും തമ്മിൽ കഴിഞ്ഞ 14 വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും…

Read More

സംഗീത പരിപാടിക്ക് മുന്നോടിയായി കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി സോനു നിഗം

ബെംഗളൂരു: ഒക്ടോബർ 24-ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന തന്റെ സംഗീത പരിപാടിക്ക് മുന്നോടിയായി ഗായകൻ സോനു നിഗം കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ കന്നഡ ഗാനത്തെക്കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവന പഹൽഗാവ് ആക്രമണവുമായി താരതമ്യം ചെയ്തത് കന്നഡക്കാരുടെ ശക്തമായ രോഷത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ പരിപാടി അനുവദിക്കരുതെന്ന് കർണാടക രക്ഷണ വേദികെ (കെആർവി) പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കന്നഡക്കാരുമായുള്ള ബന്ധം നിലനിർത്താൻ താൻ ആയിരം തവണയും ക്ഷമാപണം നടത്താൻ…

Read More

രാത്രി 3 മണിക്ക് നടുക്കുന്ന ആഘോഷം, ആശുപത്രികൾക്ക് സമീപം ഉച്ചത്തിൽ പാട്ടും പടക്കവും; ബെംഗളൂരു പോലീസിനെതിരെ നടി രമ്യ

ബെംഗളൂരു : രാത്രി വൈകിയും ഉച്ചത്തിലുള്ള സംഗീതവും പടക്കം പൊട്ടിക്കലുംമൂലം ജനജീവിതം ദുസ്സഹമായതായി കാണിച്ച് നടി രാമ്യ (ദിവ്യ സ്പന്ദന) ബെംഗളൂരു പോലീസിന് പരാതി നൽകി. എക്സ് (X) ലൂടെയാണ് താരം തന്റെ പ്രതിഷേധവും ആശങ്കയും പങ്കുവെച്ചത്. ബെംഗളൂരുവിലെ ഫൺ വേൾഡ് (Fun World) അമ്യൂസ്‌മെന്റ് പാർക്കിൽ രാത്രി മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങളുടെയും ശബ്ദമലിനീകരണത്തിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നടി പോസ്റ്റ് പങ്കുവെച്ചത്. രാത്രി മൂന്ന് മണിയായിട്ടും പാർക്കിൽ പടക്കം പൊട്ടിക്കുകയും ഉച്ചത്തിൽ സംഗീതം കേൾപ്പിക്കുകയും ചെയ്യുകയാണെന്ന് രാമ്യ വ്യക്തമാക്കി. രാത്രി 10 മണി മുതൽ…

Read More