ആഗോള നിക്ഷേപക ഉച്ചകോടി: പോളണ്ടിനെ ക്ഷണിച്ച് കർണാടക; കോലാറിൽ 80 കോടിയുടെ നിക്ഷേപം

ബെംഗളൂരു: അടുത്ത വർഷം നടക്കുന്ന കർണാടക ആഗോള നിക്ഷേപക ഉച്ചകോടിയിൽ ദേശീയ പങ്കാളിയായി പങ്കെടുക്കാൻ പോളണ്ടിന് ക്ഷണം. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ വെച്ചായിരുന്നു ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം എന്നിവയുടെ ആഗോള കേന്ദ്രമായ ബെംഗളൂരുവിലേക്ക് പോളിഷ് പ്രധാനമന്ത്രിയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ഡി.കെ. ശിവകുമാർ സ്വീകരിച്ചു. കോലാറിൽ സാന്നിധ്യമറിയിച്ച് പോളിഷ് കമ്പനി പോളണ്ടിലെ പ്രമുഖ കമ്പനിയായ ടി.സെഡ്.എം.ഒ (TZMO) ഗ്രൂപ്പ് കർണാടകയിലെ…

Read More

ബെംഗളൂരുവിൽ വരാനിരിക്കുന്നത് കടുത്ത തണുപ്പുകാലം; അടുത്ത മൂന്ന് മാസത്തെ കാലാവസ്ഥാ പ്രവചനം പുറത്തുവിട്ട് വകുപ്പ്

ബെംഗളൂരു: സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ശൈത്യകാലത്ത് ബെംഗളൂരു നഗരത്തിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ അടുത്ത മൂന്ന് മാസങ്ങളിൽ നഗരത്തിൽ നല്ല രീതിയിൽ തണുപ്പ് അനുഭവപ്പെടുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടൽ. സംസ്ഥാനത്തുടനീളമുള്ള ശൈത്യകാലാവസ്ഥയുടെ സ്വഭാവത്തിൽ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. തെക്കൻ ഉൾപ്രദേശങ്ങളെ അപേക്ഷിച്ച് കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിൽ തണുപ്പിന്റെ തീവ്രത വളരെ കൂടുതലായിരിക്കും. എന്നാൽ, സമുദ്രത്തോട് ചേർന്നുകിടക്കുന്ന തീരദേശ മേഖലകളിൽ ശൈത്യകാലത്തിന്റെ ആഘാതം താരതമ്യേന കുറവായിരിക്കാനാണ്…

Read More

റാപ്പിഡോയിൽ മറന്നുവെച്ച ഫോൺ തിരികെ നൽകാൻ ഡ്രൈവർ ചോദിച്ചത് 3,000 രൂപ; കളിമാറ്റി ബെംഗളൂരു പോലീസ്!

ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ കാബിൽ മറന്നുവെച്ച മൊബൈൽ ഫോൺ തിരികെ നൽകാൻ പണം ആവശ്യപ്പെട്ട ഡ്രൈവറുടെ കളി ബെംഗളൂരു പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പൊളിഞ്ഞു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് ഈ സംഭവം പുറത്തുവന്നത്. മാനേജർക്കൊപ്പം ജോലിയുടെ ആവശ്യത്തിനായി നഗരത്തിലെത്തിയതായിരുന്നു പരാതിക്കാരൻ. ജോലി കഴിഞ്ഞശേഷം ഉച്ചഭക്ഷണത്തിനായി യെലഹങ്കയിലേക്ക് പോകാനാണ് ഇരുവരും റാപ്പിഡോ ക്യാബ് ബുക്ക് ചെയ്തത്. റെസ്റ്റോറന്റിൽ എത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ ക്യാബിൽ നഷ്ടപ്പെട്ട വിവരം ഇയാൾ ശ്രദ്ധിക്കുന്നത്. ഉടൻതന്നെ ഡ്രൈവറെ ബന്ധപ്പെട്ടെങ്കിലും ഫോൺ കൈവശമില്ലെന്ന് പറഞ്ഞ് അയാൾ കള്ളം പറഞ്ഞു. പിന്നീട്…

Read More

പോലീസുകാരന്റെ മേൽ കാർ ഓടിച്ചുകയറ്റിയ സംഭവം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: അഞ്ച് വർഷം മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ഇടിച്ചു വീഴ്ത്തിയ കേസിൽ കുറ്റാരോപിതനായ കാർ ഡ്രൈവറുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച കോടതി, ഹർജി തള്ളുകയും ചെയ്തു. നാഗരബാവി സ്വദേശിയും ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജരുമായ രാമഞ്ജലു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിയമാനുസൃതമായി ജോലി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ധാർഷ്ട്യത്തോടെ വാഹനം ഓടിച്ചുകയറ്റിയ പ്രതിയുടെ പെരുമാറ്റത്തിൽ…

Read More

ഹോൺ മുഴക്കിയത് കുറ്റമോ? റോഡിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടായിസം; വൈറൽ ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെംഗളൂരുവിലെ സർജാപൂർ മെയിൻ റോഡിൽ വാഹനം ഓടിക്കുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ കാർ യാത്രക്കാരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. പെട്ടെന്ന് ഒരു വളവിലേക്ക് ഓട്ടോ വെട്ടിച്ചപ്പോൾ അപകടം ഒഴിവാക്കാനായി കാർ ഡ്രൈവർ ഹോൺ മുഴക്കിയതാണ് ഓട്ടോ ഡ്രൈവറെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും കാറിലുണ്ടായിരുന്ന ഡാഷ്‌കാമിൽ പതിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ജനങ്ങളിൽ അമർഷം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് മുന്നിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ ഓട്ടോ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. തുടർന്ന് ജാഗ്രതയ്ക്കായി കാർ ഡ്രൈവർ ഹോൺ…

Read More

വിധാൻ സൗധയിൽ സ്ഫോടനം എന്ന് കാണിച്ച് വ്യാജ വീഡിയോ; ഇൻസ്റ്റാഗ്രാം റീൽ പണിനൽകിയപ്പോൾ യുവാവ് കുടുങ്ങിയത് ഇങ്ങനെ…

ബെംഗളൂരു: കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധയിൽ സ്ഫോടനം നടക്കുന്നതായി ചിത്രീകരിച്ച് നിർമിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ബിഹാറിലെ അരാരിയ ജില്ലയിലെ കോശ്കിപൂർ സ്വദേശിയായ ഹസ്രത്ത് അലി (25) ആണ് ബംഗളൂരു പോലീസിന്റെ പിടിയിലായത്. കുറേ മാസങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ ജോലിക്കായി എത്തിയ ഇയാൾ പൈപ്പ് ഇൻസ്റ്റാളേഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. ‘jnx__king__h_g’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ‘വിധാൻ സൗധ സ്ഫോടനത്തിൽ തകർന്നു’ എന്ന വ്യാജ അവകാശവാദത്തോടെ വീഡിയോ പ്രചരിപ്പിച്ചത്. വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന്…

Read More

ഉത്സവകാലത്തിന് പിന്നാലെ ന​ഗരത്തിൽ മാലിന്യക്കൂമ്പാരം

ബെംഗളൂരു : ഉത്സവകാലത്തിന് പിന്നാലെ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളും ജൈവമാലിന്യങ്ങളും കെട്ടിക്കിടക്കുന്നതായി പരാതി. കൃത്യസമയത്ത് ശുചീകരണം നടക്കാത്തത് നഗരവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്, കെ.ആർ. മാർക്കറ്റ്, കല്പാസിപാളയം മാർക്കറ്റ് ജംഗ്ഷൻ, മല്ലേശ്വരം, ഹോരമാവ്-അഗര, ബനശങ്കരി, ജെ.പി. നഗർ, വിക്ടോറിയ ഹോസ്പിറ്റൽ, ജെ.സി. നഗർ തുടങ്ങിയ പ്രമുഖ പ്രദേശങ്ങളിലെല്ലാം മാലിന്യം കുന്നുകൂടി കിടക്കുന്ന അവസ്ഥയാണുള്ളത്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അഞ്ച് പുതിയ നഗരസഭകളാണ് നിലവിൽ മാലിന്യനീക്കം പ്രത്യേകമായി കൈകാര്യം ചെയ്യുന്നത്. എന്നാൽ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലുമുണ്ടാകുന്ന താമസം നഗരത്തിൽ പുതിയ…

Read More

വൈകുന്നേരം 5 മുതൽ അർദ്ധരാത്രി വരെ മാലിന്യം വീട്ടിലെത്തി ശേഖരിക്കും. ഈ ഭാ​ഗങ്ങളിൽ തുടക്കമായി

ബെംഗളൂരു: രാവിലെ സമയത്ത് ജോലിക്ക് പോകുന്നവർക്കും വീട്ടമ്മമാർക്കും മാലിന്യ സംസ്കരണത്തിൽ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ബെംഗളൂരു സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ രംഗത്ത്. മാലിന്യ ട്രക്ക് എത്തുമ്പോൾ വീട്ടിൽ ഉണ്ടാകാൻ കഴിയാത്തവരുടെയും, ഇതുമൂലം റോഡരികിൽ മാലിന്യം വലിച്ചെറിയാൻ നിർബന്ധിതരാകുന്നവരുടെയും പ്രശ്നം പരിഹരിക്കുന്നതിനായി കോർപ്പറേഷൻ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ബൊമ്മനഹള്ളി പ്രദേശത്തെ അഞ്ച് വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് വൈകുന്നേരം പോലും വീടുതോറുമുള്ള മാലിന്യ ശേഖരണ സംവിധാനം ആരംഭിച്ചിരിക്കുന്നത്. പ്രഭാതത്തിലെ തിരക്കും മാലിന്യ സംസ്കരണവും സൃഷ്ടിക്കുന്ന പ്രതിസന്ധി രാവിലെ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്കും ഐ.ടി പ്രൊഫഷണലുകൾക്കും സ്കൂളുകളിലേക്കും കോളേജുകളിലേക്കും…

Read More

നമ്മ മെട്രോ ബ്ലൂ ലൈൻ: കെ.ആർ പുരം – മാരത്തഹള്ളി പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ; റെയിൽവേ നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ നിർദ്ദേശം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായ നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും. കെ.ആർ പുരം മുതൽ മാരത്തഹള്ളി വരെയുള്ള ഭാഗത്താണ് ആദ്യഘട്ട പരീക്ഷണ ഓട്ടം നടക്കുക. എന്നാൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള പൂർണ്ണമായ പാത അടുത്ത വർഷം മധ്യത്തോടെ മാത്രമേ സജ്ജമാകൂ എന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. വ്യാഴാഴ്ച മെട്രോ നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേരുകയും ചെയ്ത ശേഷമാണ്…

Read More

ബെംഗളൂരുവിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; വ്യാജ ‘സിം ബോക്സ്’ ശൃംഖല തകർത്ത് സൈബർ കമാൻഡ്

ബെംഗളൂരു കേന്ദ്രീകരിച്ച് ഡിജിറ്റൽ അറസ്റ്റ്, സെക്സ്റ്റോർഷൻ തുടങ്ങിയ വൻകിട സൈബർ തട്ടിപ്പുകൾ നടത്തിവന്ന നിയമവിരുദ്ധ സിം ബോക്സ് (SIM Box) ശൃംഖല കർണാടക സൈബർ കമാൻഡ് തകർത്തു. ഭാരതി എയർടെൽ ലിമിറ്റഡ് സർക്കിൾ നോഡൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈറ്റ്ഫീൽഡ്, കടുഗോഡി മേഖലകളിൽ പ്രവർത്തിച്ചിരുന്ന സമാന്തര ടെലികോം ശൃംഖല പോലീസ് കണ്ടെത്തിയത്. കടുഗോഡി, പട്ടന്തൂർ അഗ്രഹാര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 10 സിം ബോക്സ് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. വിവിധ സേവന ദാതാക്കളുടെ ഇ-സിം (e-SIM) ബന്ധിപ്പിച്ച 320…

Read More