ബെംഗളൂരു : ഉത്സവകാലത്തിന് പിന്നാലെ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളും ജൈവമാലിന്യങ്ങളും കെട്ടിക്കിടക്കുന്നതായി പരാതി. കൃത്യസമയത്ത് ശുചീകരണം നടക്കാത്തത് നഗരവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ്, കെ.ആർ. മാർക്കറ്റ്, കല്പാസിപാളയം മാർക്കറ്റ് ജംഗ്ഷൻ, മല്ലേശ്വരം, ഹോരമാവ്-അഗര, ബനശങ്കരി, ജെ.പി. നഗർ, വിക്ടോറിയ ഹോസ്പിറ്റൽ, ജെ.സി. നഗർ തുടങ്ങിയ പ്രമുഖ പ്രദേശങ്ങളിലെല്ലാം മാലിന്യം കുന്നുകൂടി കിടക്കുന്ന അവസ്ഥയാണുള്ളത്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) അഞ്ച് പുതിയ നഗരസഭകളാണ് നിലവിൽ മാലിന്യനീക്കം പ്രത്യേകമായി കൈകാര്യം ചെയ്യുന്നത്. എന്നാൽ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലുമുണ്ടാകുന്ന താമസം നഗരത്തിൽ പുതിയ…
Read MoreCategory: KARNATAKA
വൈകുന്നേരം 5 മുതൽ അർദ്ധരാത്രി വരെ മാലിന്യം വീട്ടിലെത്തി ശേഖരിക്കും. ഈ ഭാഗങ്ങളിൽ തുടക്കമായി
ബെംഗളൂരു: രാവിലെ സമയത്ത് ജോലിക്ക് പോകുന്നവർക്കും വീട്ടമ്മമാർക്കും മാലിന്യ സംസ്കരണത്തിൽ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരവുമായി ബെംഗളൂരു സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ രംഗത്ത്. മാലിന്യ ട്രക്ക് എത്തുമ്പോൾ വീട്ടിൽ ഉണ്ടാകാൻ കഴിയാത്തവരുടെയും, ഇതുമൂലം റോഡരികിൽ മാലിന്യം വലിച്ചെറിയാൻ നിർബന്ധിതരാകുന്നവരുടെയും പ്രശ്നം പരിഹരിക്കുന്നതിനായി കോർപ്പറേഷൻ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ബൊമ്മനഹള്ളി പ്രദേശത്തെ അഞ്ച് വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് വൈകുന്നേരം പോലും വീടുതോറുമുള്ള മാലിന്യ ശേഖരണ സംവിധാനം ആരംഭിച്ചിരിക്കുന്നത്. പ്രഭാതത്തിലെ തിരക്കും മാലിന്യ സംസ്കരണവും സൃഷ്ടിക്കുന്ന പ്രതിസന്ധി രാവിലെ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്കും ഐ.ടി പ്രൊഫഷണലുകൾക്കും സ്കൂളുകളിലേക്കും കോളേജുകളിലേക്കും…
Read Moreനമ്മ മെട്രോ ബ്ലൂ ലൈൻ: കെ.ആർ പുരം – മാരത്തഹള്ളി പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ; റെയിൽവേ നിർമ്മാണം വേഗത്തിലാക്കാൻ മന്ത്രിയുടെ നിർദ്ദേശം
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നായ നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ പരീക്ഷണ ഓട്ടം ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും. കെ.ആർ പുരം മുതൽ മാരത്തഹള്ളി വരെയുള്ള ഭാഗത്താണ് ആദ്യഘട്ട പരീക്ഷണ ഓട്ടം നടക്കുക. എന്നാൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള പൂർണ്ണമായ പാത അടുത്ത വർഷം മധ്യത്തോടെ മാത്രമേ സജ്ജമാകൂ എന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈര ഗൗഡ അറിയിച്ചു. വ്യാഴാഴ്ച മെട്രോ നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേരുകയും ചെയ്ത ശേഷമാണ്…
Read Moreബെംഗളൂരുവിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; വ്യാജ ‘സിം ബോക്സ്’ ശൃംഖല തകർത്ത് സൈബർ കമാൻഡ്
ബെംഗളൂരു കേന്ദ്രീകരിച്ച് ഡിജിറ്റൽ അറസ്റ്റ്, സെക്സ്റ്റോർഷൻ തുടങ്ങിയ വൻകിട സൈബർ തട്ടിപ്പുകൾ നടത്തിവന്ന നിയമവിരുദ്ധ സിം ബോക്സ് (SIM Box) ശൃംഖല കർണാടക സൈബർ കമാൻഡ് തകർത്തു. ഭാരതി എയർടെൽ ലിമിറ്റഡ് സർക്കിൾ നോഡൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈറ്റ്ഫീൽഡ്, കടുഗോഡി മേഖലകളിൽ പ്രവർത്തിച്ചിരുന്ന സമാന്തര ടെലികോം ശൃംഖല പോലീസ് കണ്ടെത്തിയത്. കടുഗോഡി, പട്ടന്തൂർ അഗ്രഹാര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 10 സിം ബോക്സ് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. വിവിധ സേവന ദാതാക്കളുടെ ഇ-സിം (e-SIM) ബന്ധിപ്പിച്ച 320…
Read Moreബെംഗളൂരുവിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസന്റെ മകൻ സ്വരൂപ് (27) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ബംഗളൂരു കോറമങ്ങലയിൽ ഒരു പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു സ്വരൂപ്. സംഭവ ദിവസം രാവിലെ കട തുറന്ന ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു.എന്നാൽ, ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി…
Read Moreകഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം;
ബെംഗളൂരു: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പട്ടം പറത്താൻ ഉപയോഗിക്കുന്ന മാഞ്ച നൂൽ (രാസവസ്തുക്കൾ പുരട്ടിയ മൂർച്ചയേറിയ നൂൽ) കഴുത്തിൽ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. ഹുബ്ബള്ളി കർവാർ റോഡിലെ ശിവശങ്കർ കോളനിക്ക് സമീപം വ്യാഴാഴ്ചയാണ് അപകടം നടന്നത്. ഹുബ്ബള്ളി സ്വദേശിയും ലാബ് ടെക്നീഷ്യനുമായ വിദ്യ മഞ്ജുനാഥ് ഗൗഡർ (38) ആണ് മരിച്ചത്. രാവിലെ ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ തൂങ്ങിക്കിടന്ന മാഞ്ച നൂൽ പെട്ടെന്ന് വിദ്യയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്തിന് ആഴത്തിൽ പരിക്കേറ്റതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യ റോഡിലേക്ക് മറിഞ്ഞുവീണു.…
Read Moreബെംഗളൂരുവിലും മറ്റ് വിവിധ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ്; ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത
ബെംഗളൂരു: സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇന്ന് (ഒക്ടോബർ 23) രാവിലെ മുതൽ ബെംഗളൂരു നഗരത്തിൽ മഴയുടെ തീവ്രത വർദ്ധിച്ചതോടെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹന ഗതാഗതം സങ്കീർണ്ണമാകുകയും ചെയ്തു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കെ.ആർ. മാർക്കറ്റ്, റിച്ച്മണ്ട് ടൗൺ, നഞ്ചപ്പ സർക്കിൾ, ഗിരിനഗർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇന്നും നാളെയും ബെംഗളൂരു നഗരത്തിലും ഗ്രാമീണ മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ…
Read Moreനിലത്ത് വീണ ഫോൺ എടുത്ത് നൽകിയതിന് കിട്ടിയത് എട്ടാളുടെ ക്രൂരമർദ്ദനം; ബെംഗളൂരുവിൽ കച്ചവടക്കാരനെ മോഷ്ടാവായി ചിത്രീകരിച്ച് ചതച്ചരച്ചു
ബെംഗളൂരു: ബൈക്ക് തട്ടി ഫോൺ നിലത്തുവീണതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഫ്രൂട്ട് കച്ചവടക്കാരനും സുഹൃത്തിനും ക്രൂരമർദ്ദനം. മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് എട്ടോളം വരുന്ന സംഘമാണ് ചിക്കപേട്ടയിൽ വെച്ച് ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. അക്രമത്തിൽ ഫ്രൂട്ട് കച്ചവടക്കാരനായ യുവാവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. ജെ.ജെ. നഗർ സ്വദേശിയും ഫ്രൂട്ട് കച്ചവടക്കാരനുമായ ഷാഹിദ് ഖാന്റെ പരാതിയിൽ സിറ്റി മാർക്കറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 19-ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടക്കുന്നത്. സുഹൃത്തായ ഫർദീൻ പാഷയ്ക്കൊപ്പം മജസ്റ്റിക്കിൽ നിന്നും ചിക്കപേട്ടയിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ, വഴിയാത്രക്കാരനായ ഒരാളുമായി വാഹനം…
Read More10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
സാധനം എത്തിച്ചപ്പോൾ നൽകിയ 10 രൂപയുടെ കീറിയ നോട്ട് സ്വീകരിക്കാൻ മടിച്ചതിനെ തുടർന്ന് മർദനമേറ്റ ഓൺലൈൻ ഡെലിവറി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഡൽഹി ഈസ്റ്റ് വിനോദ് നഗറിൽ ഒക്ടോബർ 4നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാരനായ സമീർ ഹുസൈന് മർദനമേറ്റത്. മർദനമേറ്റതിലുള്ള മനോവിഷമത്തെ തുടർന്ന് ഒക്ടോബർ 5ന് സമീർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65)…
Read Moreമൈസൂരു ദസറയിൽ ചരിത്രം കുറിച്ച് കേരളം; ജംബൂസവാരിയെ ഇളക്കിമറിച്ച് ആ കാഴ്ച!
ബെംഗളൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ജംബൂസവാരിയിൽ ചരിത്രത്തിലാദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം (ഫ്ലോട്ട്) അണിനിരന്നു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനതായ കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും വിളിച്ചോതിയ അവതരണം ഘോഷയാത്രയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. കർണാടക സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കേരളം ഈ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായത്. കേരള സർക്കാരിന്റെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പ് രൂപകൽപ്പന ചെയ്ത നിശ്ചലദൃശ്യത്തിന്റെ പ്രധാന ആകർഷണം തെയ്യവും കഥകളിയുമായിരുന്നു. അനുഷ്ഠാനകലാ പാരമ്പര്യത്തെ പ്രതിനിധീകരിച്ച് തെയ്യരൂപവും ശാസ്ത്രീയ കലകളുടെ പ്രതീകമായി കഥകളി രൂപവും ഒരുക്കിയപ്പോൾ, കേരളത്തിന്റെ ആഗോള സാംസ്കാരിക സ്വത്വത്തെ…
Read More