ബെംഗളൂരു: ജാതിവ്യത്യാസത്തിന്റെ പേരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ എടുത്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് തകരുന്നത് മാത്രം കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചനാപരമായ വാഗ്ദാനങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമാക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 69-ന്റെ ദുരുപയോഗമാണ് ഇത്തരം കേസുകൾ വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വർഷങ്ങളോളം പരസ്പര സമ്മതത്തോടെ തുടർന്നിരുന്ന ബന്ധങ്ങൾ പിന്നീട് ക്രിമിനൽ കുറ്റങ്ങളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണെന്നും…
Read MoreCategory: KARNATAKA
14 വർഷത്തെ പ്രണയവും വിവാഹവും തടസ്സപ്പെടുത്തി: അധ്യാപിക കായലിൽ ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു : പ്രണയബന്ധത്തിനും വിവാഹത്തിനും വീട്ടുകാർ തടസ്സം സൃഷ്ടിച്ചതിൽ മനംനൊന്ത് അധ്യാപിക തുംഗഭദ്ര ജലസംഭരണിയിൽ ചാടി ആത്മഹത്യ ചെയ്തു. കൊപ്പൽ താലൂക്കിലെ കതരകി ഗ്രാമവാസിയായ സംഗീത മേട്ടിയാണ് ജീവനൊടുക്കിയത്. സ്വകാര്യ സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു ഇവർ. ദസറ ഉത്സവ ദിവസം കൊപ്പലിലേക്ക് പോയ സംഗീത, പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വിജയനഗർ ജില്ലയ്ക്ക് സമീപമുള്ള തുംഗഭദ്ര റിസർവോയറിന്റെ കായലിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഗീതയും ബന്ധുവായ വികാസും തമ്മിൽ കഴിഞ്ഞ 14 വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും…
Read Moreസംഗീത പരിപാടിക്ക് മുന്നോടിയായി കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി സോനു നിഗം
ബെംഗളൂരു: ഒക്ടോബർ 24-ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന തന്റെ സംഗീത പരിപാടിക്ക് മുന്നോടിയായി ഗായകൻ സോനു നിഗം കന്നഡ ജനതയോട് പരസ്യമായി ക്ഷമാപണം നടത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ കന്നഡ ഗാനത്തെക്കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവന പഹൽഗാവ് ആക്രമണവുമായി താരതമ്യം ചെയ്തത് കന്നഡക്കാരുടെ ശക്തമായ രോഷത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ അദ്ദേഹത്തിന്റെ പരിപാടി അനുവദിക്കരുതെന്ന് കർണാടക രക്ഷണ വേദികെ (കെആർവി) പോലീസ് കമ്മീഷണറോട് ആവശ്യപ്പെടുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കന്നഡക്കാരുമായുള്ള ബന്ധം നിലനിർത്താൻ താൻ ആയിരം തവണയും ക്ഷമാപണം നടത്താൻ…
Read Moreരാത്രി 3 മണിക്ക് നടുക്കുന്ന ആഘോഷം, ആശുപത്രികൾക്ക് സമീപം ഉച്ചത്തിൽ പാട്ടും പടക്കവും; ബെംഗളൂരു പോലീസിനെതിരെ നടി രമ്യ
ബെംഗളൂരു : രാത്രി വൈകിയും ഉച്ചത്തിലുള്ള സംഗീതവും പടക്കം പൊട്ടിക്കലുംമൂലം ജനജീവിതം ദുസ്സഹമായതായി കാണിച്ച് നടി രാമ്യ (ദിവ്യ സ്പന്ദന) ബെംഗളൂരു പോലീസിന് പരാതി നൽകി. എക്സ് (X) ലൂടെയാണ് താരം തന്റെ പ്രതിഷേധവും ആശങ്കയും പങ്കുവെച്ചത്. ബെംഗളൂരുവിലെ ഫൺ വേൾഡ് (Fun World) അമ്യൂസ്‌മെന്റ് പാർക്കിൽ രാത്രി മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങളുടെയും ശബ്ദമലിനീകരണത്തിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നടി പോസ്റ്റ് പങ്കുവെച്ചത്. രാത്രി മൂന്ന് മണിയായിട്ടും പാർക്കിൽ പടക്കം പൊട്ടിക്കുകയും ഉച്ചത്തിൽ സംഗീതം കേൾപ്പിക്കുകയും ചെയ്യുകയാണെന്ന് രാമ്യ വ്യക്തമാക്കി. രാത്രി 10 മണി മുതൽ…
Read Moreബെംഗളൂരുവിലെ ബഹുനില ഫ്ലാറ്റിൽ വൻ തീപിടിത്തം
ബെംഗളൂരു: ഉത്തരിഹള്ളിയിലെ ബ്രിഗേഡ് 7 ഗാർഡൻസ് അപാര്ട്മെന്റിലെ ഡി ബ്ലോക്കിലെ എട്ടാം നിലയിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ 11.50-നാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ ഫ്ലാറ്റിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. വൈകീട്ട് 3.30-ഓടെയാണ് ഫയർഫോഴ്സ് തീയണച്ചത്. ഹുളിമാവ്, അഞ്ചനപുര, ബനശങ്കരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റ് സാമഗ്രികളും പൂർണമായി കത്തിനശിക്കുകയും വീടിന്റെ ഉൾവശത്തിന് കനത്ത…
Read Moreവർണ്ണാഭമായ ചടങ്ങുകളോടെ മൈസൂരു ദസറ ആഘോഷങ്ങൾ സമാപിച്ചു
ബെംഗളൂരു : ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങൾ വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പതിനൊന്ന് ദിവസത്തെ നീണ്ട നവരാത്രി ഉത്സവമാണ് ഇത്തവണ വിജയകരമായി പൂർത്തിയായത്. ഉത്സവത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 21-ന് നടന്ന ഗംഭീരമായ ജംബു സവാരിയും തുടർന്നെത്തിയ വർണ്ണാഭമായ ടോർച്ച് ലൈറ്റ് പരേഡും കാണാൻ നിരവധി ആളുകളാണ് എത്തിച്ചേർന്നത്. 2026-ലെ മൈസൂരു ദസറ ഉത്സവം ബുധനാഴ്ച രാത്രി ആകാശത്ത് വിസ്മയമൊരുക്കിയ വർണ്ണാഭമായ വെടിക്കെട്ടോടെയാണ് ഔദ്യോഗികമായി പര്യവസാനിച്ചത്. മൈസൂർ നഗരത്തിന്റെ രാത്രിാകാശത്തെ പ്രകാശപൂരിതമാക്കിയ മനോഹരമായ വെടിക്കെട്ട് പ്രകടനം ഏവരുടെയും മനംകവരുന്നതായിരുന്നു. ദസറ ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള…
Read Moreദസറ അവധി നീട്ടി; ഈ ഭാഗങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സ്കൂൾ കുട്ടികളുടെ ദസറ അവധിക്കാലം ഒരു ദിവസം കൂടി നീട്ടിക്കൊണ്ട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശക്തമായ അഭ്യർത്ഥനകൾ മാനിച്ചാണ് ഒക്ടോബർ 22 വരെ അവധി നീട്ടാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്നും, ഒക്ടോബർ 23-ന് വെള്ളിയാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുമെന്നും അധികൃതർ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ദസറ ഉത്സവത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 21-ന് രാത്രി വൈകുവോളം നീണ്ടുനിൽക്കുന്ന പൂജാ ചടങ്ങുകളും വർണ്ണാഭമായ ഘോഷയാത്രകളുമാണ് നടന്നത്. ധാരാളം കുട്ടികളും…
Read Moreയാത്രക്കാർക്ക് ആശ്വാസം! ദുർഗന്ധവും മാലിന്യക്കൂമ്പാരവും മാറി; ബെംഗളൂരുവിലെ ആ പ്രധാന റോഡ് മാറിയത് കണ്ടോ?
ബെംഗളൂരു: പഴയ എയർപോർട്ടിന് സമീപം വിൻഡ് ടണൽ റോഡിൽ വർഷങ്ങളായി യാത്രാതടസ്സവും ദുർഗന്ധവും സൃഷ്ടിച്ചിരുന്ന പ്രധാന മാലിന്യക്കൂമ്പാരം ഒടുവിൽ നീക്കം ചെയ്തു. ബെല്ലന്തൂർ ഭാഗത്തേക്കും മറ്റ് സമീപ പ്രദേശങ്ങളിലേക്കും ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ നടപടി. പൗരസമൂഹത്തിന്റെ കൂട്ടായ്മയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) സംയുക്തമായാണ് ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തതിനൊപ്പം തകർന്ന നടപ്പാതകൾ നവീകരിക്കുകയും ചെയ്തു. കൂടാതെ റോഡിന്റെ വശങ്ങളിലെ ഭിന്നകളിൽ ഇന്ത്യൻ ദേശീയ പതാകയുടെ നിറവും എച്ച്.എ.എല്ലിന്റെ (HAL) തേജസ്…
Read Moreസ്വന്തം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പണം നേടാം; ബെംഗളൂരുവിൽ പുതിയ സേവനവുമായി റാപ്പിഡോ; അറിയേണ്ടതെല്ലാം
ബെംഗളൂരു : കർണാടകയിൽ ബൈക്ക് ടാക്സികളുടെ നിയമസാധുത സംബന്ധിച്ച് നിയമപോരാട്ടം തുടരുന്നതിനിടെ, ബെംഗളൂരുവിൽ പുതിയ ‘ബൈക്ക് ലിഫ്റ്റ്’ ഫീച്ചറുമായി റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോ. സ്വന്തമായി ഇരുചക്രവാഹനമുള്ള യാത്രക്കാർക്ക് തങ്ങളുടെ യാത്രയ്ക്കിടയിൽ ഒപ്പം പോകുന്ന മറ്റ് യാത്രക്കാരെ പങ്കാളിയാക്കി ഇന്ധനച്ചെലവ് ലാഭിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. ആപ്പിൽ പ്രത്യക്ഷപ്പെടുന്ന നോട്ടിഫിക്കേഷൻ വഴിയാണ് റാപ്പിഡോ ഈ പുതിയ സേവനം ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നത്. ഇതിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഒരു ട്യൂട്ടോറിയൽ വീഡിയോയും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി തങ്ങളുടെ പുറപ്പെടുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും ആപ്പിൽ…
Read Moreബെംഗളൂരുവിൽ രണ്ടു ദിവസത്തേക്ക് മദ്യവില്പന പൂർണ്ണമായി നിരോധിച്ചു; ബാറുകളും മദ്യഷോപ്പുകളും അടച്ചിടും; കാരണം ഇതാണ്
ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളിൽ ഒക്ടോബർ 21 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 23 വൈകുന്നേരം 4 മണി വരെ മദ്യവില നിരോധിച്ചു. ബെംഗളൂരു ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് തിരഞ്ഞെടുപ്പുകൾ സമാധാനപരമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി. തിരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യഷോപ്പുകൾ, ബാറുകൾ, മദ്യം വിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കാൻ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് ഉത്തരവിട്ടു. ഈ ദിവസങ്ങളിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഭക്ഷണം…
Read More