കൊച്ചി: സ്വർണ വില കുതിക്കുന്നു. ഗ്രാമിന് 60 രൂപ ഉയർന്ന് വില 7,060 രൂപയായി. 480 രൂപ വർധിച്ച് 56,480 രൂപയാണ് പവൻ വില. ഇന്നലെയാണ് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഗ്രാം വില 7,000 രൂപയും പവൻ വില 56,000 രൂപയും കടന്നത്. ഈ മാസം ഇതുവരെ പവന് കൂടിയത് 3,120 രൂപയാണ്,ഗ്രാമിന് 390 രൂപയും. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയും വർധിച്ചു. ജിഎസ്ടിയും ഹോള്‍മാർക്ക് ഫീസും മിനിമം പണിക്കൂലിയും അടക്കം ഇന്ന് 61,140 രൂപയെങ്കിലും…
Read MoreCategory: BUSINESS
സ്വർണ വില താഴോട്ട്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് ഇടിയാന്‍ തുടങ്ങിയത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍…
Read Moreകുതിച്ചുയർന്ന് സ്വർണവില
കൊച്ചി: ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വർണവിലയില്‍ വർധനവ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.
Read Moreസംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില. ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു. ആഗസ്റ്റ് ഏഴിനും എട്ടിനുമാണ് പവന് ഏറ്റവും കുറഞ്ഞ വിലയായ…
Read Moreസ്വർണ വില വീണ്ടും റെക്കോർഡിലേക്ക്
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി. കഴിഞ്ഞ വാരം പവന്റെ വിയില്‍ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്. സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ തിരക്ക്…
Read Moreസ്വർണവില കുതിക്കുന്നു
തിരുവനന്തപുരം: കല്യാണക്കാലമായതോടെ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വർണവില വീണ്ടും ഉയർന്നു. പവന് 760 രൂപ കൂടി 52,520 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വിപണിവില. ഇന്നലെ 200 രൂപ ഉയർന്നതിന് പിന്നാലെയാണിത്. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. കേന്ദ്ര ബഡ്‌ജറ്റിനുശേഷം ആദ്യമായാണ് സ്വർണവില 52,000 കടക്കുന്നത്. കഴിഞ്ഞമാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് വീണ്ടും വില ഉയരുന്നത്.കഴിഞ്ഞ നാല് ദിവസത്തിനിടെ 1720 രൂപയാണ് വർദ്ധിച്ചത്. വെള്ളി വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഒരു…
Read Moreസ്വർണ വില വീണ്ടും കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഒറ്റയടിക്ക് ഇന്നലെ 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
Read Moreസ്വർണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 ൽ. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില…
Read More107 രൂപയ്ക്ക് 35 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ
ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…
Read Moreആമസോൺ പ്രൈം ഡേ സെയിൽ ഉടൻ ; ഓഫറുകൾ എന്തെല്ലാം അറിയാം
ബെംഗളൂരു: ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 20, ജൂലൈ 21 തീയതികളിൽ നടക്കും. ബിഗ് സെയിൽ ഓഫർ ജൂലൈ 20 ന് അർദ്ധരാത്രി 12 മുതൽ ആരംഭിക്കും. പ്രൈം ഡേ സെയിലിൽ ഇത്തവണ നിരവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവും ഇഎംഐ സൗകര്യവും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ആമസോൺ എക്കോ ഉപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്. Intel, Samsung, OnePlus, Iqoo, Honor, Sony, Asus തുടങ്ങിയ…
Read More