സർവകാല റെക്കോർഡിൽ സ്വർണവില 

jewellery

കൊച്ചി: സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,980 രൂപയും പവന് 280 രൂപ വർധിച്ച്‌ 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാല്‍ സ്വർണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച്‌ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി…

Read More

മിന്നൽ കുതിപ്പിൽ പൊന്നിൻ വില

കൊച്ചി: തുടർച്ചയായി റെക്കോർഡിട്ട് സ്വർണ വില കുതിച്ചുയരുന്നു. ഒറ്റദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി ഇന്ന് വീണ്ടും സർവകാല റെക്കോഡിലെത്തിയിരിക്കുകയാണ് സ്വർണം. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമാണ് ഇന്നത്തെ വില. ലോകവിപണിയില്‍ കഴിഞ്ഞ ദിവസം സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.9 ശതമാനം വർധനയാണ് ഉണ്ടായത്. ഔണ്‍സിന് 2,897.29 ഡോളറായാണ് വില വർധിച്ചത്. വില 2,845.14 ഡോളർ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. യു.എസില്‍ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.3 ശതമാനത്തിന്റെ…

Read More

പിടിവിട്ട് സ്വർണ വില 

കൊച്ചി: കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ചൊവാഴ്ച വീണ്ടും കുതിച്ചുയർന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി. പവന്റെ വിലയില്‍ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിരുന്നു. ട്രംപ് ഭരണകൂടം താരിഫ് നടപടികള്‍ താല്‍ക്കാലികമായി നിർത്തിയത് ആഗോള വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർധിക്കാൻ…

Read More

സ്വർണവില കുതിക്കുന്നു 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന സ്വർണവിലയാണിത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല ഗ്രാമിന് 30 രൂപ വർധിച്ച്‌ 7555 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ മാത്രം പവന്റെ വിലയില്‍ 3240 രൂപയുടെ വർധനവുണ്ടായി. ജി എസ് ടിയും പണിക്കൂലിയുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ നിലവില്‍ 65,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.

Read More

സ്വർണവില സർവകാല റെക്കോർഡിൽ 

jewellery

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. 60000 രൂപ കടന്ന് പവന്‍ വില കുതിച്ചു. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. ഇനിയും വില കൂടുമെന്നാണ് പ്രചാരണം. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് പൊടുന്നനെയുള്ള വില മുന്നേറ്റത്തിന് കാരണം എന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60200 രൂപയാണ് വില. 600 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 6205 രൂപയിലെത്തി.…

Read More

60000 നെ തൊടാൻ സ്വർണത്തിന്റെ കുത്തിപ്പ് 

jewellery

കൊച്ചി: റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. പവന് 480 രൂപ വർദ്ധിച്ച്‌ 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ച കൊണ്ട് പവന്റെ വിലയില്‍ 2,800 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷയേകി വില കുറയുകയും ചെയ്തിരുന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് വില ഉയരുന്നത്. ഇതിന് പിന്നാലെയാണ് 60,000 തൊടാനുള്ള സ്വർണത്തിന്റെ ഓട്ടം. 2,790 ഡോളറാണ് അന്താരഷ്‌ട്ര വിപണിയിലെ സ്വർണവില. അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങളും ഓഹരി…

Read More

തിരിച്ച് കയറി സ്വർണ വില 

കൊച്ചി: തുടർച്ചയായ നാലാംദിവസവും സ്വർണവിലയില്‍ വർധനവ്. പവന് 240 രൂപ വർധിച്ച്‌ 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

Read More

സ്വർണ വില വീണ്ടും താഴോട്ട് 

jewellery

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയിലും പവന് 56,360 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര…

Read More

കുതിച്ചുയർന്ന് സവാള വില

കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചു കയറുന്നു. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില. ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്‌ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കില്‍ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട്…

Read More

സ്വർണ വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് പവന് 1320 രൂപയാണ് കുറഞ്ഞത്. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Read More